0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 183379

രാവിലെ പതിവുപോലെ ഞാൻ നേരത്തെ എഴുന്നേറ്റ് ഓഫീസിൽ പോകാൻ റെഡിയായി റൂമിന് പുറത്തേക്ക് വന്നു.

ഞാൻ ഹാളിലേക്ക് നടക്കുമ്പോഴാണ് ഭക്ഷണം മുഴുവൻ ഉണ്ടാക്കി ഡൈനിംഗ് ടേബിളിൽ കൊണ്ടുവെച്ച് കഴിഞ്ഞ്, എന്നെ വിളിക്കാനായി ഹൻസിബ ഞങ്ങളുടെ റൂമിലേക്ക് വരുന്നത്. അവൾ എന്നെ കണ്ടതും പുഞ്ചിരിയോടെ പറഞ്ഞു:

"ആ... ഇക്ക ഇറങ്ങിയോ! ഭക്ഷണം ഒക്കെ

മേശപ്പുറത്ത് എടുത്തുവെച്ചിട്ടുണ്ട് കേട്ടോ. ഞാൻ പോയി വേഗം ഒന്ന് ഫ്രഷായി ഡ്രസ്സ് മാറിയിട്ട് വരാം."

"ശരിടി, നീ സാവധാനം വാ," എന്ന് പറഞ്ഞ് ഞാൻ ഡൈനിംഗ് ടേബിളിന് അടുത്തേക്ക് നടന്നു അവിടെ ഇരുന്നു.

ഞാൻ ഇരിപ്പുറപ്പിച്ചതും രാമേന്ദ്രൻ ചേട്ടനും ഫാസിലും ശ്രീരാഗും ഓഫീസിൽ പോകാൻ റെഡിയായി അവരുടെ റൂമിൽ നിന്ന് പുറത്തേക്ക് വന്നു. അവർ മൂന്നുപേരും എന്റെ ഒപ്പം ഭക്ഷണം കഴിക്കാനായി ഡൈനിംഗ് ടേബിളിന് ചുറ്റും ഇരുന്നു.

പ്ലേറ്റ് എടുക്കുന്നതിനിടയിൽ രാമേന്ദ്രൻ ചേട്ടൻ ചുറ്റും നോക്കിയിട്ട് ചോദിച്ചു: "അല്ല ഷാജു, മോളെവിടെ? അവൾ എഴുന്നേറ്റില്ലേ?"

"അവൾ ഇപ്പൊ എഴുന്നേറ്റു ചേട്ടാ... ഫുഡ് ഒക്കെ ഉണ്ടാക്കി ടേബിളിൽ വെച്ചിട്ടുണ്ട്. ഒന്ന് ഫ്രഷാവാൻ വേണ്ടി റൂമിലേക്ക് പോയതാ, ഇപ്പോൾ വരും," ഞാൻ മറുപടി നൽകി.

എന്റെ മറുപടി കേട്ടതും പതിവുപോലെ

ഫാസിലിന്റെയും ശ്രീരാഗിന്റെയും മുഖത്ത് ആ പഴയ അർത്ഥം വെച്ചുള്ള ആക്കി ചിരി തെളിഞ്ഞു വന്നു.

"ഓഹോ! ഇത്ത ഫ്രഷാവാൻ പോയതാണല്ലേ!" എന്ന മട്ടിൽ അവന്മാർ പരസ്പരം ഒളികണ്ണാൽ നോക്കി വായ പൊത്തി ചിരിച്ചു.

അവന്മാരുടെ ആ സ്ഥിരം കള്ളച്ചിരി കണ്ടപ്പോൾ കുറച്ചു ദിവസമായി ഉള്ളിൽ വെച്ചുകൊണ്ടിരിക്കുന്ന അസ്വസ്ഥത ഞാൻ തുറന്ന് പറഞ്ഞു.

"ഡാ... കുറച്ചു ദിവസമായിട്ട് കാണുന്നതാണല്ലോ, എന്നെയും അവളെയും കാണുമ്പോൾ നിങ്ങൾ രണ്ടാളും കൂടിയുള്ള ഈ ഒളികണ്ണാലുള്ള ചിരിയും കിണുങ്ങലും! എന്താടാ നിങ്ങളുടെ മനസ്സിൽ?

കാര്യം തുറന്നു പറ!" ഞാൻ പ്ലേറ്റിലേക്ക് വച്ച കൈ വലിച്ചെടുത്ത് അവന്മാരെ രൂക്ഷമായി നോക്കി.

ശ്രീരാഗും ഫാസിലും പെട്ടെന്ന് നിരപരാധികളെപ്പോലെ മുഖം വെച്ച്, "ഏയ്...

ഞങ്ങൾ വെറുതെ ചിരിച്ചതല്ലേ അളിയാ... ഇവിടെ ഇപ്പോൾ ചിരിക്കാനും പാടില്ലേ?" എന്ന് പറഞ്ഞ് വീണ്ടും നൈസായി ചിരിച്ചു.

"അല്ല അല്ല... നിങ്ങൾ വെറുതെ ചിരിക്കുകയല്ല!

💬 Comments

View all comments