0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 211559

അതുവരെ അവന്മാരോട് ചൂടായി സംസാരിച്ച എന്റെ ആവേശം മുഴുവൻ ആ ഒറ്റ നിമിഷത്തിൽ പമ്പ കടന്നു. മുഖത്ത് വരാൻ തുനിഞ്ഞ വലിയ ജാള്യത മറച്ചുവെക്കാൻ കഷ്ടപ്പെട്ട് ഞാൻ വല്ലാതെ ചിരിച്ചുകൊണ്ട് ഫാസിലിനെയും ശ്രീരാഗിനെയും നോക്കി പറഞ്ഞു:

"അത്... അത് ശരിയാണ് അളിയാ... ഞാൻ അത് അത്രയ്ക്ക് അങ്ങ് ശ്രദ്ധിച്ചില്ല. പക്ഷെ നിങ്ങൾ എത്രയൊക്കെ പറഞ്ഞാലും പൂർണ്ണമായി മനസ്സിലാകണമെങ്കിൽ കല്യാണം കഴിയണം! കല്യാണം കഴിഞ്ഞാലേ അതൊക്കെ മനസ്സിലാവുകയുള്ളൂ!"

ഞാൻ എന്റെ ജാള്യത മറക്കാൻ ഒരു മടിയോടെ പറഞ്ഞു ഒപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട് രാമേന്ദ്രൻ ചേട്ടൻ ഇടയിൽ കയറി പുഞ്ചിരിയോടെ പറഞ്ഞു:

"എടാ ഷാജു, ഞാൻ അതുകൊണ്ടാണ് നേരത്തെ നിന്നോട് ആ വിഷയം വിടാൻ പറഞ്ഞത്! അവന്മാർ ഇത് പറഞ്ഞപ്പോൾ

തന്നെ ഞാൻ ഇവന്മാരോട് പറഞ്ഞിരുന്നു ഇതൊന്നും നിന്നോട് സംസാരിക്കണ്ട എന്ന്.രണ്ടുപേരും കല്യാണം കഴിഞ്ഞ് ആദ്യമായി ഒത്തുകൂടിയപ്പോൾ ഉണ്ടാകുന്ന സന്തോഷമല്ലേ! ഇവന്മാർക്ക് കല്യാണം കഴിയാത്തതുകൊണ്ട് അതിന്റെ സന്ദർഭവും വലിപ്പവും അറിയില്ല.

അവന്മാർക്ക് കല്യാണം കഴിഞ്ഞാലേ അതിന്റെ ഒക്കെ സുഖവും സന്ദർഭവും മനസ്സിലാവുകയുള്ളൂ... ഇപ്പോഴും ഇവര്ക്ക് കല്യാണം കഴിഞ്ഞിട്ടില്ലല്ലോ, അതുകൊണ്ട് ഇവര്ക്ക് അതറിയില്ല. അതുകൊണ്ട് അത് കാര്യമാക്കണ്ട' എന്ന് ഞാൻ ഇവരോട് പറഞ്ഞതാ!

പിന്നെ ഈ കുരുത്തംകെട്ടവന്മാരെ നിനക്ക് അറിയാല്ലോ, ഇങ്ങനെയൊക്കെ ആളുകളെ ചൊറിഞ്ഞ് ഇരിക്കുകയുള്ളൂ!"

ചേട്ടൻ എന്റെ ഭാഗം ന്യായീകരിച്ച് പറഞ്ഞപ്പോൾ എനിക്ക് അല്പം ആശ്വാസം തോന്നി. ഞാൻ അവന്മാരെ നോക്കി അല്പം മടിയോടെ പറഞ്ഞു:

"ഡാ... സോറി കേട്ടോ, ഞങ്ങൾ ഇങ്ങനെ ഒത്തുകൂടിയപ്പോൾ എനിക്ക് അത്രയ്ക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല...സത്യം പറഞ്ഞാൽ സഞങ്ങൾ ഇങ്ങനെ കുറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ഇതിനെക്കുറിച്ച് അത്രയ്ക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല.

പിന്നെ അപ്പുറത്തെ മുറിയിലേക്ക് ഇത്രയും ശബ്ദം വരുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല."

ഞാൻ അങ്ങനെ ഒരു ജാള്യതയോടെ മറുപടി പറയുമ്പോൾ, ശ്രീരാഗ് വീണ്ടും എന്നെ ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു:

"അയ്യോ അളിയാ... അതൊന്നും സാരമില്ല! അതൊക്കെ ഞങ്ങള്ക്കും അറിയാലോ...

സത്യത്തിൽ ഞങ്ങൾ, ഇതൊന്നും നീ അറിയേണ്ട എന്ന് വെച്ച് നടക്കുകയായിരുന്നു! പക്ഷേ രാവിലെ നിന്നെ ഇങ്ങനെ കാണുമ്പോൾ ഞങ്ങൾക്ക് പെട്ടെന്ന് ചിരി വരും. അപ്പോഴേക്കും ആ

💬 Comments

View all comments