0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 212842

ശബ്ദവും

കാര്യങ്ങളുമൊക്കെ പെട്ടെന്ന് ഞങ്ങളുടെ മനസ്സിലേക്ക് കേറി വരും! അതാണ് ഞങ്ങൾക്ക് ചിരി കൺട്രോൾ ചെയ്യാൻ പറ്റാതിരുന്നത്. അല്ലാതെ വേറെ ഒന്നുമല്ല!"

"അതൊന്നും സാരമില്ലെടാ... ഞാൻ ആയിരുന്നാലും അങ്ങനെയൊക്കെ തന്നെയായിരിക്കും," ഞാൻ അവരോട് പറഞ്ഞു. "എനിക്കറിയാം, പക്ഷേ ഇനി ഞാൻ കുറച്ചുകൂടി ശ്രദ്ധിച്ചോളാം കേട്ടോ,നിങ്ങള്ക്ക് ഇനി ശല്യം ആവാണ്ട് നോക്കിക്കൊളാം."

അപ്പോൾ ഫാസിൽ ഇടയിൽ കയറി പറഞ്ഞു: "ഏയ്, നീ അതൊന്നും അത്രയ്ക്ക് ശ്രദ്ധിച്ച് തലപുകയ്ക്കേണ്ട അളിയാ! ഞങ്ങൾക്ക് അത് ഒരു ശല്യമായിട്ടൊന്നും തോന്നിയിട്ടില്ല."

"എന്ത് ശല്യം? എന്ന് പറഞ്ഞ് ശ്രീരാഗും ഫാസിലും വീണ്ടും ചിരിച്ചപ്പോൾ അവന്മാരുടെ ആക്കി കൊണ്ടുള്ള കളിയാക്കൽ ആണെന്ന് എനിക്ക് മനസ്സിലായി.

അവന്മാരുടെ ആ വർത്തമാനം കേട്ട് രാമേന്ദ്രൻ ചേട്ടനും എന്നെ നോക്കി

ചെറുതായി ചിരിച്ചു. ചേട്ടൻ ഇതെല്ലാം കേട്ടു എന്ന് ഓർത്തപ്പോൾ എനിക്ക് നാണം ഇരട്ടിയായി!

ഞാൻ ഒരു നാണത്തോടെ രാമേന്ദ്രൻ ചേട്ടനെ നോക്കി പതുക്കെ ചോദിച്ചു: "ചേട്ടാ... അത്രയ്ക്ക് കൂടിപ്പോയോ?"

ചേട്ടൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു: "ചെറുതായിട്ട്..."

അതും കൂടി കേട്ടതോടെ "അയ്യോ! രാമേന്ദ്രൻ ചേട്ടനും ഇതെല്ലാം കേട്ടല്ലോ!" എന്ന ഓർമ്മയിൽ ഞാൻ ആകെ നാണിച്ച് വിറങ്ങലിച്ച് നിൽക്കുകയായിരുന്നു.

ആ സമയത്താണ് ഹൻസിബ റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത്. നനഞ്ഞ മുടിയൊക്കെ ഒതുക്കിക്കെട്ടി, മനോഹരമായ ഒരു ചുരിദാറും അണിഞ്ഞ് വശ്യമായ ഭംഗിയിലാണ് അവൾ ഹാളിലേക്ക് കടന്നുവന്നത്.

പക്ഷേ, അവളുടെ മുഖത്തേക്ക് നോക്കിയതും

ഹാളിൽ നടന്ന മുഴുവൻ സംസാരവും അവൾ അവിടെ നിന്ന് കേട്ടിട്ടുണ്ടെന്ന് എനിക്ക് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലായി! തങ്ങൾ തമ്മിലുള്ള ആ സ്വകാര്യ നിമിഷങ്ങൾ എല്ലാവരും അറിഞ്ഞതിന്റെ വലിയൊരു നാണക്കേടിൽ, അവളുടെ മുഖവും കവിളുകളും ആകെ ചുവന്നു തടത്തിട്ടുണ്ടായിരുന്നു.

തറയിലേക്ക് കണ്ണ് നട്ട്, കവിളുകളിൽ നാണം പടർന്നു നിൽക്കുന്ന അവളെ കണ്ടപ്പോൾ ഹാളിൽ വീണ്ടും ഒരു നിശബ്ദത നിറഞ്ഞു.

💬 Comments

View all comments