Chapter Title : മുഹബത്ത് 3 [Vashalan]
കിട്ടിയാൽ പിന്നെ നാക്കിന് ഒരു ബ്രേക്കും ഇല്ലാതെയാ കളിയാക്കുന്നത്!
ഞാൻ നിന്റെ മുന്നിൽ വെച്ച് ഒന്നും പറയാൻ നിൽക്കണ്ട എന്ന് വിചാരിച്ചിട്ടാ പ്രതികരിക്കാഞ്ഞത്. പോരാത്തതിന് അവന്മാരോട് ഞാൻ ആദ്യമേ പറഞ്ഞിട്ടുമുള്ളതാ വർത്തമാനം പറയുമ്പോൾ ശ്രദ്ധിക്കണം എന്ന്."
ഞാൻ അവളുടെ ചുമലിൽ താടി ഊന്നി പതുക്കെ പറഞ്ഞു.
ഹൻസിബ കണ്ണാടിയിലൂടെ എന്നെ നോക്കി
ചെറുതായി പുഞ്ചിരിച്ചു. എന്നിട്ട് എന്റെ നേരെ തിരിഞ്ഞ് എന്റെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു:
"ഇക്കാ...എനിക്ക് ഇപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല! സത്യം പറഞ്ഞാൽ ആദ്യം ഇതൊക്കെ കേട്ടപ്പോൾ എനിക്കുമൊരു പ്രയാസം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ചിന്തിച്ചപ്പോഴാ മനസ്സിലായത്, നിങ്ങളൊക്കെ എത്രകാലമായി ഒന്നിച്ച് കഴിയുന്ന അടുത്ത സുഹൃത്തുക്കളാണെന്ന്.
ഞാൻ വന്നതുകൊണ്ട് നിങ്ങളുടെ ഇടയിലുള്ള സൗഹൃദത്തിൽ ഒരു അകൽച്ച ഉണ്ടാകേണ്ട കാര്യമില്ലല്ലോ. ഇതൊക്കെ തമാശയായി എടുത്താൽ പോരേ എന്ന് എനിക്കും തോന്നി."
അവൾ എന്റെ മുഖത്തേക്ക് നോക്കി തുടർന്നു:
"പിന്നെ... അവർ പറഞ്ഞതിലും കാര്യമുണ്ടല്ലോ, നമ്മൾ കുറച്ചൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. പിന്നെ... ഇങ്ങനെയൊക്കെ തമാശ പറയുന്നത് നിങ്ങൾ ആണുങ്ങളിൽ മാത്രം ഉള്ള
കാര്യമൊന്നുമല്ലല്ലോ. നാട്ടിൽ ഞങ്ങളുടെ കൂട്ടത്തിൽ കല്യാണം കഴിഞ്ഞ കൂട്ടുകാരികൾ വരുമ്പോഴൊക്കെ അവരും ഇങ്ങനത്തെ തമാശകളൊക്കെ ഇടയ്ക്ക് പറയാറുണ്ട്. അപ്പോൾ പിന്നെ നമ്മൾ ഇതൊരു തമാശയായി എടുത്താൽ പോരേ?
ഞാൻ വന്നതുകൊണ്ട് നിങ്ങളുടെ കൂട്ടത്തിൽ സംസാരിക്കുമ്പോഴുള്ള ആ സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതാവരുത്. എനിക്കതിൽ ഒരു കുഴപ്പവുമില്ല ഇക്കാ..."
ഹൻസിബയുടെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നി.
"നീ കാര്യങ്ങൾ ഇത്രയും വ്യക്തമായി മനസ്സിലാക്കിയത് നന്നായി മോളെ..." ഞാൻ അവളുടെ മുഖം ഇരു കൈകളിലും കോരിയെടുത്ത് പറഞ്ഞു. "നീ ഇത്ര പെട്ടെന്ന് കാര്യങ്ങളൊക്കെ മനസ്സിലാക്കി പക്വതയോടെ ചിന്തിക്കുമെന്ന് ഞാൻ സത്യത്തിൽ വിചാരിച്ചതേയില്ല!"
"എല്ലാം എന്റെ ഇക്ക തന്ന ധൈര്യമല്ലേ..." അവൾ നാണത്തോടെ കണ്ണ് ചിമ്മി വശ്യമായി പുഞ്ചിരിച്ചു.
രാവിലെ അലാറം അടിച്ചപ്പോൾ
💬 Comments
View all comments