Chapter Title : മുഹബത്ത് 3 [Vashalan]
തന്നെ എല്ലാവരും എഴുന്നേറ്റു. വെള്ളിയാഴ്ചത്തെ അവധിക്ക് ശേഷം ശനിയാഴ്ച എല്ലാവർക്കും ഡ്യൂട്ടിയുള്ള ദിവസമായതുകൊണ്ട് ഫ്ലാറ്റിൽ പതിവിലും നേരത്തെ ബഹളം തുടങ്ങിയിരുന്നു. റെഡി ആകാനുള്ള തിരക്കിലായിരുന്നു എല്ലാവരും.
ഹൻസിബ പതിവിലും നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ എല്ലാവർക്കും പ്രാതലും ഉച്ചയ്ക്കുള്ള ഭക്ഷണവും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. കുളിയൊക്കെ കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് ചെല്ലുമ്പോൾ നല്ല ചൂട് ചായയുടെ മണം അന്തരീക്ഷത്തിൽ പടർന്നിരുന്നു.
"ഇക്കാ... ഇത്ര നേരത്തെ എഴുന്നേറ്റോ? ഇന്ന്
ഓഫീസിൽ പോകുന്ന ദിവസമല്ലേ, ഇന്നലത്തെ ക്ഷീണം മാറിയിട്ടുണ്ടാകില്ലല്ലോ," അവൾ ചായ കപ്പിലേക്ക് പകരുന്നതിനിടയിൽ ചോദിച്ചു.
"ഏയ്, അതൊന്നും സാരമില്ലടി. പ്രവാസികളല്ലേ... അവധി കഴിഞ്ഞാൽ പിന്നെ കൃത്യസമയത്ത് ജോലിക്ക് എത്തിയേ പറ്റൂ," ഞാൻ അവളുടെ അരക്കെട്ടിലൂടെ പതുക്കെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മവെച്ചു.
"ഇക്കാ... മാറ്, അവന്മാരൊക്കെ എപ്പോഴാ അടുക്കളയിലേക്ക് വരിക എന്ന് പറയാൻ പറ്റില്ല," അവൾ നാണത്തോടെ എന്നെ തള്ളി മാറ്റി.
ഹാളിൽ രാമേന്ദ്രൻ ചേട്ടൻ ഷർട്ടിന്റെ ബട്ടൺസ് ഇടുന്നതിനിടയിൽ വാച്ചിലേക്ക് നോക്കി. ശ്രീരാഗും ഫാസിലും ബാഗും സാധനങ്ങളുമൊക്കെ എടുക്കുന്ന തിരക്കിലായിരുന്നു. ഹൻസിബ എല്ലാവർക്കും ചൂട് ദോശയും ചമ്മന്തിയും മേശപ്പുറത്ത് വിളമ്പി വെച്ചു.
"ആഹാ... ഇത്രയും പെട്ടെന്ന് പ്രാതൽ റെഡിയാക്കിയോ മോളെ!" രാമേന്ദ്രൻ ചേട്ടൻ സന്തോഷത്തോടെ ഇരുന്നു.
"അതെയതേ... ഇന്നലെ രാത്രി വൈകി കിടന്നിട്ടും ഇത്ര നേരത്തെ എഴുന്നേറ്റു ഭക്ഷണം ഉണ്ടാക്കിയ ഇത്തയുടെ ആ ഒരു പരിശ്രമത്തെ സമ്മതിക്കണം," ഫാസിൽ ദോശ കഴിക്കുന്നതിനിടയിൽ പറഞ്ഞു.
"ഇന്നലെ മാളിൽ നടന്ന് നടന്ന് കാലൊക്കെ നല്ലോണം ക്ഷീണിച്ചു," ശ്രീരാഗ് കൂടി പറഞ്ഞു. "പക്ഷേ രാവിലെ എഴുന്നേറ്റ് ഡ്യൂട്ടിക്ക് പോവാൻ നിൽക്കുമ്പോൾ ഈ ചൂട് ദോശയും ചായയും കിട്ടുമ്പോൾ ആ ക്ഷീണമൊക്കെ പമ്പകടക്കും!"
" ഡാ സംസാരിച്ച് സമയം കളയാതെ വേഗം കഴിക്ക്. കമ്പനി വണ്ടി വരാൻ ഇനി അധികം സമയമില്ല," ഞാൻ ചിരിച്ചുകൊണ്ട് അവന്മാരെ ധൃതിക്കൂട്ടി.
"ശരി മോളെ... വൈകുന്നേരം കാണാം,"
💬 Comments
View all comments