0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 105837

രാമേന്ദ്രൻ ചേട്ടനും പിള്ളേരും

യാത്രപറഞ്ഞിറങ്ങി.

എല്ലാവരും ഇറങ്ങിയതിനു ശേഷം ഞാൻ ഇറങ്ങാൻ നേരത്ത് ഹൻസിബ വാതിലിന്റെ അടുത്ത് വന്നു നിന്നു. അവളുടെ മുഖത്ത് ചെറിയൊരു സങ്കടം തെളിഞ്ഞുനിന്നു.

ഇന്നലെ ദിവസം മുഴുവൻ ഒന്നിച്ച് ചിലവഴിച്ചതിന് ശേഷം, പെട്ടെന്ന് റൂമിൽ തനിയെ ആകുമല്ലോ എന്നൊരു ചിന്ത അവളുടെ കണ്ണുകളിലുണ്ടായിരുന്നു.

ഞാൻ ബാഗ് താഴെവെച്ച് അവളെ അടുത്തേക്ക് വലിച്ച് ചേർത്തുപിടിച്ചു.

"എന്താടീ... ഒരു വിഷമം പോലെ?" ഞാൻ അവളുടെ താടി ഉയർത്തി ചോദിച്ചു.

"ഏയ്... ഒന്നുമില്ല ഇക്കാ... നിങ്ങൾ ഇറങ്ങിക്കോളൂ, വൈകുന്നേരം വേഗം വരണം കേട്ടോ," അവൾ എന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞു.

"ഇന്ന് ഞാൻ കമ്പനിയിൽ നിന്ന് അധികം വൈകാതെ ഇറങ്ങാം. നമ്മൾ രണ്ടുപേർക്കും വൈകുന്നേരം കുറച്ചു സമയം

ഒന്നിച്ചിരിക്കാം," ഞാൻ അവളുടെ ചുണ്ടുകളിൽ അമർത്തി ഉമ്മവെച്ചു.

അവളുടെ മുഖത്ത് വീണ്ടും ആ പഴയ കള്ളച്ചിരി വിരിഞ്ഞു. അവൾ എന്നെ പതുക്കെ പുറത്തേക്ക് തള്ളി, "സമയം വൈകുന്നു... വേഗം പൊക്കോ!" എന്ന് നാണത്തോടെ പറഞ്ഞ് വാതിലടച്ചു.

വെള്ളിയാഴ്ചത്തെ ആഘോഷങ്ങൾക്ക് ശേഷം, പ്രവാസത്തിന്റെ പതിവ് തിരക്കുകളിലേക്ക് ഞാനും കാറുമെടുത്ത് ഓഫീസിലേക്ക് തിരിച്ചു...

ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് രാമേന്ദ്രൻ ചേട്ടനും ഞാനും ഒരുമിച്ചാണ് ഫ്ലാറ്റിലേക്ക് എത്തിയത്. നേരത്തെ എത്താം എന്നൊക്കെ അവളോട് പറഞ്ഞാലും അങ്ങനെ എപ്പോളും നടക്കണം എന്നില്ല.

അധികം വൈകാതെ തന്നെ ശ്രീരാഗും ഫാസിലും ഓഫീസിലെ പണികളൊക്കെ

കഴിഞ്ഞ് എത്തിയതോടെ ഹാളിൽ വീണ്ടും ബഹളമായി.

എല്ലാവരും കുളിച്ചു ഫ്രഷായി വന്നു. ഹൻസിബ എല്ലാവർക്കും ചൂട് കട്ടൻചായയും കൊണ്ട് വന്നു മേശപ്പുറത്ത് വെച്ചു. അവൾ എല്ലാവരോടും ഡയറക്റ്റ് ആയി കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഒരു ചെറിയ നാണത്തോടെ എന്റെ അടുത്തായിട്ടാണ് വന്നു നിന്നത്.

"ഹപ്പാ... ഇന്നിപ്പോ ഓഫീസിലിരുന്ന് കണ്ണ് അടഞ്ഞു പോകുന്ന അവസ്ഥയായിരുന്നു!" ശ്രീരാഗ് ചായക്കപ്പുമെടുത്ത് സോഫയിലേക്ക് ചാരിയിരുന്ന് പറഞ്ഞു. "റൂമിന് പുറത്തിറങ്ങിയാൽ കാറ്റ് അടിക്കുമ്പോൾ ആകെ പൊള്ളും...

💬 Comments

View all comments