Chapter Title : മുഹബത്ത് 3 [Vashalan]
പിന്നെ ഓഫീസിൽ ഇരുന്ന് ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ച് വയറ് നിറഞ്ഞു എന്നല്ലാതെ വേറൊരു കാര്യവുമില്ല!"
"അതെയതേ," ഫാസിൽ ചായ കുടിച്ചുകൊണ്ട് കൂട്ടിപ്പിടിച്ചു. "നാട്ടിലൊക്കെ ആണെങ്കിൽ ഈ വൈകുന്നേരങ്ങളിൽ കുളത്തിൽ ചെന്ന്
കയറിയാൽ എത്ര തണുപ്പാണെങ്കിലും കുറേ സമയം അത് ആസ്വദിച്ച് അങ്ങ് കിടക്കും. സമയം പോകുന്നതൊന്നും നമ്മൾ അറിയില്ല!"
"ഹാ... അത് പിന്നെ പറയേണ്ടതുണ്ടോ!" രാമേന്ദ്രൻ ചേട്ടൻ ചിരിച്ചു. "പണ്ടൊക്കെ ഞങ്ങൾ പുഴയില് ഇറങ്ങിയാൽ ഒന്ന് രണ്ടര മണിക്കൂർ അങ്ങനെ കിടക്കും.
ആ തണുപ്പിൽ കിടക്കുമ്പോൾ ഒരു പ്രത്യേക സുഖമായിരുന്നു."
അതൊക്കെ അത്രയേയുള്ളൂ ചേട്ടാ," ശ്രീരാഗ് കുസൃതിയോടെ എന്നെയും രാമേന്ദ്രൻ ചേട്ടനെയും നോക്കി പറഞ്ഞു. "പക്ഷേ ഇവിടെ കുവൈറ്റിൽ പുഴ ഒന്നും ഇല്ലല്ലോ, ഇവിടെ വന്നു പെട്ടാൽ പിന്നെ എത്ര എസി ഇട്ടാലും റൂമിൽ നല്ല ചൂടല്ലേ...
ആ ചൂടൊക്കെ ഒന്ന് മാറി തണുക്കണമെങ്കിൽ കുറെ സമയം എസിയിൽ തന്നെ ഇരിക്കണം. ഇനി നന്നായി തണുത്താലോ... പിന്നെ പുറത്തിറങ്ങാനും പറ്റില്ല!"
ഫാസിലും ശ്രീരാഗും പൊതുവായി
കുളത്തിലെ തണുപ്പിനെക്കുറിച്ചും റൂമിലെ എസിയെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, "ചൂട് മാറി തണുക്കാൻ കുറെ സമയം വേണം, തണുത്താൽ പുറത്തിറങ്ങാനും പറ്റില്ല" എന്ന് പറഞ്ഞ് അവർ ഒളിപ്പിച്ച ആ ഇൻഡയറക്റ്റ് തമാശ മനസ്സിലായതും രാമേന്ദ്രൻ ചേട്ടൻ ചായ കുടിക്കുന്നത് നിർത്തി ചെറുതായിട്ടൊന്ന് ചുമച്ച് തൊണ്ട ശരിയാക്കി!
ഹൻസിബ എന്റെ പുറകിൽ മാറിനിന്ന് ആ വർത്തമാനത്തിലെ സൂചന മനസ്സിലായി വായ പൊത്തി പതുക്കെ ചിരിക്കുന്നുണ്ടായിരുന്നു. അവൾ ഉറക്കെ ചിരിച്ചില്ലെങ്കിലും അവന്മാരുടെ കളിയാക്കൽ അവൾ നല്ലപോലെ ആസ്വദിക്കുന്നുണ്ടെന്ന് ആ കൊച്ചു ചിരിയിൽ നിന്ന് വ്യക്തമായിരുന്നു.
"പോടാ അവന്മാരെ..." ഞാൻ ചിരിയടക്കി അവന്മാരെ നോക്കി പറഞ്ഞു. "നീ കുളത്തിലെ കാര്യവും തണുപ്പുമൊന്നും പറഞ്ഞ് ഇങ്ങോട്ട് വരണ്ട! വെറുതെ ഓരോ
കമന്റും അടിച്ച് സമയം കളയാതെ പോയി വേറെ വല്ല പണിയും നോക്ക്."
"അതു ശരിയാ
💬 Comments
View all comments