Chapter Title : മുഹബത്ത് 3 [Vashalan]
ഷാജൂ," രാമേന്ദ്രൻ ചേട്ടൻ ചിരിച്ചുകൊണ്ട് കൂട്ടിപ്പിടിച്ചു. "ഇവന്മാരുടെ വർത്തമാനം കേട്ടാൽ തോന്നും ഇവിടുത്തെ ചൂടും തണുപ്പുമൊക്കെ ഇവന്മാര് മാത്രമാ അനുഭവിക്കുന്നതെന്ന്!"
രാത്രി ഭക്ഷണവും കഴിച്ച് എല്ലാവരും ഉറങ്ങാനായി അവരവരുടെ റൂമുകളിലേക്ക് പോയി.
ഞാനും ഹൻസിബയും മുറിയിൽ കയറി വാതിലടച്ചു. അവൾ ഡ്രസ്സ് മാറ്റി വാഷ് റൂമിൽ നിന്ന് മുഖവും കഴുകി വന്നപ്പോഴും അവളുടെ മുഖത്ത് ഹാളിൽ വെച്ചുണ്ടായ തമാശകളുടെ ആ ചെറിയ ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല.
അവൾ കട്ടിലിൽ വന്ന് എന്റെ അടുത്തിരുന്ന് പതുക്കെ പറഞ്ഞു:
"അവന്മാര് എസിയുടെയും തണുപ്പിന്റെയും കാര്യം പറഞ്ഞപ്പോൾ രാമേന്ദ്രൻ ചേട്ടൻ
പെട്ടെന്ന് ചുമച്ച് ശ്വാസം കേറി പണിപ്പെട്ടത് കണ്ടോ ഇക്കാ? ചായ കുടിക്കുന്നതിനിടയിൽ ആ വർത്തമാനം കേട്ട് പുള്ളി ആകെ അന്തംവിട്ടുപോയി! അത് കണ്ടപ്പോഴേ എനിക്ക് ചിരി അടക്കാൻ പറ്റിയില്ല."
"ഉം... അവന്മാർ വെറുതെ ഓരോ വർത്തമാനം കിട്ടിയാൽ അതിൽ പിടിച്ച് ചുമ്മാ കളിയാക്കാൻ നോക്കുവല്ലേ," ഞാൻ അവളെ അരക്കെട്ടിലൂടെ ചേർത്തുപിടിച്ച് പതുക്കെ ചിരിച്ചു.
"പക്ഷേ നീ അത് കാര്യമറിയാതെ വലിയ സംഭവമാക്കാതെ വെറുതെ ഒരു തമാശയായി കണ്ട് ചിരിച്ചു തള്ളിയത് നന്നായി."
"അതിലിപ്പോൾ വലിച്ച് നീട്ടാൻ എന്താ ഉള്ളത് ഇക്കാ?" അവൾ എന്റെ നെഞ്ചിൽ തലചായ്ച്ചുകൊണ്ട് പറഞ്ഞു. "എല്ലാവരും സന്തോഷത്തോടെ ഇരിക്കാനല്ലേ ഇങ്ങനെയൊക്കെ ഓരോന്ന് പറയുന്നത്.
ആരും അതിൽ മോശം ഉദ്ദേശത്തോടെ ഒന്നും പറയുന്നില്ലല്ലോ."
ഹൻസിബയുടെ ആ പക്വതയുള്ള ചിന്താഗതി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
ഉം... അവന്മാർ വെറുതെ രാമേന്ദ്രൻ ചേട്ടനെ മാത്രം കളിയാക്കാൻ വേണ്ടി പറഞ്ഞതാണെന്നാണോ നീ വിചാരിച്ചത്?" ഞാൻ അവളെ അരക്കെട്ടിലൂടെ ചേർത്തുപിടിച്ച് കള്ളച്ചിരിയോടെ ചോദിച്ചു.
"അല്ലാതെ പിന്നെ? അവര് രാമേന്ദ്രൻ ചേട്ടൻ പുഴയില് കിടന്ന കാര്യം പറഞ്ഞപ്പോൾ അതിൽ പിടിച്ച് പുള്ളിയെ അല്ലേ കളിയാക്കിയത്?" അവൾ സംശയത്തോടെ എന്നെ നോക്കി.
"എന്റെ പാവം പെണ്ണേ... അവന്മാർ ആ രാമേന്ദ്രൻ ചേട്ടന്റെ കുളത്തിന്റെ കഥയുടെ
💬 Comments
View all comments