0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 375.5K

പ്രവാസത്തിന്റെ പതിവ് തിരക്കുകളിലേക്ക് ഞാനും കാറുമെടുത്ത് ഓഫീസിലേക്ക് തിരിച്ചു...

ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് രാമേന്ദ്രൻ ചേട്ടനും ഞാനും ഒരുമിച്ചാണ് ഫ്ലാറ്റിലേക്ക് എത്തിയത്. നേരത്തെ എത്താം എന്നൊക്കെ അവളോട് പറഞ്ഞാലും അങ്ങനെ എപ്പോളും നടക്കണം എന്നില്ല.

അധികം വൈകാതെ തന്നെ ശ്രീരാഗും ഫാസിലും ഓഫീസിലെ പണികളൊക്കെ

കഴിഞ്ഞ് എത്തിയതോടെ ഹാളിൽ വീണ്ടും ബഹളമായി.

എല്ലാവരും കുളിച്ചു ഫ്രഷായി വന്നു. ഹൻസിബ എല്ലാവർക്കും ചൂട് കട്ടൻചായയും കൊണ്ട് വന്നു മേശപ്പുറത്ത് വെച്ചു. അവൾ എല്ലാവരോടും ഡയറക്റ്റ് ആയി കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഒരു ചെറിയ നാണത്തോടെ എന്റെ അടുത്തായിട്ടാണ് വന്നു നിന്നത്.

"ഹപ്പാ... ഇന്നിപ്പോ ഓഫീസിലിരുന്ന് കണ്ണ് അടഞ്ഞു പോകുന്ന അവസ്ഥയായിരുന്നു!" ശ്രീരാഗ് ചായക്കപ്പുമെടുത്ത് സോഫയിലേക്ക് ചാരിയിരുന്ന് പറഞ്ഞു. "റൂമിന് പുറത്തിറങ്ങിയാൽ കാറ്റ് അടിക്കുമ്പോൾ ആകെ പൊള്ളും...

പിന്നെ ഓഫീസിൽ ഇരുന്ന് ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ച് വയറ് നിറഞ്ഞു എന്നല്ലാതെ വേറൊരു കാര്യവുമില്ല!"

"അതെയതേ," ഫാസിൽ ചായ കുടിച്ചുകൊണ്ട് കൂട്ടിപ്പിടിച്ചു. "നാട്ടിലൊക്കെ ആണെങ്കിൽ ഈ വൈകുന്നേരങ്ങളിൽ കുളത്തിൽ ചെന്ന്

കയറിയാൽ എത്ര തണുപ്പാണെങ്കിലും കുറേ സമയം അത് ആസ്വദിച്ച് അങ്ങ് കിടക്കും. സമയം പോകുന്നതൊന്നും നമ്മൾ അറിയില്ല!"

"ഹാ... അത് പിന്നെ പറയേണ്ടതുണ്ടോ!" രാമേന്ദ്രൻ ചേട്ടൻ ചിരിച്ചു. "പണ്ടൊക്കെ ഞങ്ങൾ പുഴയില് ഇറങ്ങിയാൽ ഒന്ന് രണ്ടര മണിക്കൂർ അങ്ങനെ കിടക്കും.

ആ തണുപ്പിൽ കിടക്കുമ്പോൾ ഒരു പ്രത്യേക സുഖമായിരുന്നു."

അതൊക്കെ അത്രയേയുള്ളൂ ചേട്ടാ," ശ്രീരാഗ് കുസൃതിയോടെ എന്നെയും രാമേന്ദ്രൻ ചേട്ടനെയും നോക്കി പറഞ്ഞു. "പക്ഷേ ഇവിടെ കുവൈറ്റിൽ പുഴ ഒന്നും ഇല്ലല്ലോ, ഇവിടെ വന്നു പെട്ടാൽ പിന്നെ എത്ര എസി ഇട്ടാലും

💬 Comments

View all comments