0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 375.5K

റൂമിൽ നല്ല ചൂടല്ലേ...

ആ ചൂടൊക്കെ ഒന്ന് മാറി തണുക്കണമെങ്കിൽ കുറെ സമയം എസിയിൽ തന്നെ ഇരിക്കണം. ഇനി നന്നായി തണുത്താലോ... പിന്നെ പുറത്തിറങ്ങാനും പറ്റില്ല!"

ഫാസിലും ശ്രീരാഗും പൊതുവായി

കുളത്തിലെ തണുപ്പിനെക്കുറിച്ചും റൂമിലെ എസിയെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, "ചൂട് മാറി തണുക്കാൻ കുറെ സമയം വേണം, തണുത്താൽ പുറത്തിറങ്ങാനും പറ്റില്ല" എന്ന് പറഞ്ഞ് അവർ ഒളിപ്പിച്ച ആ ഇൻഡയറക്റ്റ് തമാശ മനസ്സിലായതും രാമേന്ദ്രൻ ചേട്ടൻ ചായ കുടിക്കുന്നത് നിർത്തി ചെറുതായിട്ടൊന്ന് ചുമച്ച് തൊണ്ട ശരിയാക്കി!

ഹൻസിബ എന്റെ പുറകിൽ മാറിനിന്ന് ആ വർത്തമാനത്തിലെ സൂചന മനസ്സിലായി വായ പൊത്തി പതുക്കെ ചിരിക്കുന്നുണ്ടായിരുന്നു. അവൾ ഉറക്കെ ചിരിച്ചില്ലെങ്കിലും അവന്മാരുടെ കളിയാക്കൽ അവൾ നല്ലപോലെ ആസ്വദിക്കുന്നുണ്ടെന്ന് ആ കൊച്ചു ചിരിയിൽ നിന്ന് വ്യക്തമായിരുന്നു.

"പോടാ അവന്മാരെ..." ഞാൻ ചിരിയടക്കി അവന്മാരെ നോക്കി പറഞ്ഞു. "നീ കുളത്തിലെ കാര്യവും തണുപ്പുമൊന്നും പറഞ്ഞ് ഇങ്ങോട്ട് വരണ്ട! വെറുതെ ഓരോ

കമന്റും അടിച്ച് സമയം കളയാതെ പോയി വേറെ വല്ല പണിയും നോക്ക്."

"അതു ശരിയാ ഷാജൂ," രാമേന്ദ്രൻ ചേട്ടൻ ചിരിച്ചുകൊണ്ട് കൂട്ടിപ്പിടിച്ചു. "ഇവന്മാരുടെ വർത്തമാനം കേട്ടാൽ തോന്നും ഇവിടുത്തെ ചൂടും തണുപ്പുമൊക്കെ ഇവന്മാര് മാത്രമാ അനുഭവിക്കുന്നതെന്ന്!"

രാത്രി ഭക്ഷണവും കഴിച്ച് എല്ലാവരും ഉറങ്ങാനായി അവരവരുടെ റൂമുകളിലേക്ക് പോയി.

ഞാനും ഹൻസിബയും മുറിയിൽ കയറി വാതിലടച്ചു. അവൾ ഡ്രസ്സ് മാറ്റി വാഷ് റൂമിൽ നിന്ന് മുഖവും കഴുകി വന്നപ്പോഴും അവളുടെ മുഖത്ത് ഹാളിൽ വെച്ചുണ്ടായ തമാശകളുടെ ആ ചെറിയ ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല.

അവൾ കട്ടിലിൽ വന്ന് എന്റെ അടുത്തിരുന്ന് പതുക്കെ പറഞ്ഞു:

"അവന്മാര് എസിയുടെയും

💬 Comments

View all comments