Chapter Title : മുഹബത്ത് 3 [Vashalan]
ഭക്ഷണവും ചൂടുചായയും എടുത്തു വെച്ചിട്ടുണ്ടായിരുന്നു.
ഞാൻ ഹാളിലേക്ക് ഇറങ്ങിയപ്പോൾ രാമേന്ദ്രൻ ചേട്ടൻ ഓഫീസിൽ പോകാൻ റെഡിയായി സോഫയിലിരിക്കുന്നുണ്ടായിരുന്നു. ശ്രീരാഗും ഫാസിലിനും ചായ കുടിച്ച് എന്തൊക്കെയോ സംസാരിക്കുകയാണ്.
"ആഹാ... ഷാജു സാർ റെഡിയായല്ലോ! രാത്രി വൈകി കിടന്നതുകൊണ്ട് രാവിലത്തെ ഉറക്കം കുറച്ച് കൂടിയോ?" ഫാസിൽ കള്ളച്ചിരിയോടെ ചായക്കപ്പ് മേശപ്പുറത്ത് വെച്ച് ചോദിച്ചു.
"പോടാ ഫാസിലേ... വെറുതെ ആളുകളെ കളിയാക്കാതെ," ഹൻസിബ ചായ പകർന്നു നൽകുന്നതിനിടയിൽ നാണത്തോടെ
പറഞ്ഞു.
ഹൻസിബ എല്ലാവർക്കും ഭക്ഷണം വിളമ്പുന്നതിനിടയിൽ, തലേദിവസം രാത്രി ഞാൻ റൂമിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി. അവൾ പതുക്കെ അവന്മാരെ ഒന്നു ശ്രദ്ധിക്കാൻ തുടങ്ങി.
അവൾക്ക് അവരോട് അവിശ്വാസമോ തെറ്റായ ചിന്തയോ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിലും വെറുതെ ഒന്നു നിരീക്ഷിച്ചു.
ശ്രീരാഗ് ചായക്കപ്പ് വാങ്ങുന്നതിനിടയിൽ ഹൻസിബയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. അതൊരു സാധാരണ സുഹൃത്തിന്റെ നോട്ടമായിരുന്നു. അതിൽ തെറ്റായി ഒന്നും അവൾക്ക് തോന്നിയില്ല, എങ്കിലും ഇടയ്ക്കിടയ്ക്ക് അവന്റെ കണ്ണ് അവളുടെ നേരെ നീളുന്നത് അവൾ ശ്രദ്ധിച്ചു.
എന്നാൽ ഫാസിലിന്റെ കാര്യം അല്പം വ്യത്യസ്തമായിരുന്നു. അവൻ സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും
അവന്റെ കണ്ണുകൾ ഹൻസിബയുടെ വസ്ത്രത്തിലും ശരീരവടിവുകളിലും ചില നിമിഷങ്ങൾ തങ്ങിനിൽക്കുന്നത് അവൾക്ക് അനുഭവപ്പെട്ടു. കാഷ്വൽ ആയി സംസാരിക്കുകയാണെങ്കിലും ആ നോട്ടത്തിൽ എന്തോ ഒരു പ്രത്യേകതയുള്ളതുപോലെ അവൾക്ക് തോന്നി.
പെണ്ണുങ്ങൾക്ക് ഇത്തരം നോട്ടങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമല്ലോ. എങ്കിലും അവന്മാരുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അവൾ അത് കാര്യമായി എടുത്തില്ല, ഒരുപക്ഷേ തന്റെ തോന്നലാകാം എന്ന് വിചാരിച്ച് ആ ചിന്ത അവിടെ ഉപേക്ഷിച്ചു.
ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവർക്കും ഓഫീസിൽ പോകാനുള്ള സമയമായിരുന്നു.
"എന്നാൽ ശരി ഇത്താ... ഞങ്ങൾ ഇറങ്ങുവാണേ," ശ്രീരാഗും ഫാസിലിനും രാമേന്ദ്രൻ ചേട്ടനുമൊക്കെ ബാഗുമെടുത്ത്
ഇറങ്ങി.
ഞാനും ഹൻസിബയോട് യാത്ര പറഞ്ഞ് അവരോടൊപ്പം ഓഫീസിലേക്ക് ഇറങ്ങി. ഹൻസിബ ഞങ്ങൾക്ക് യാത്രയയപ്പ് നൽകി വാതിലടച്ചു.
ഓഫീസിലെ
💬 Comments
View all comments