Chapter Title : മുഹബത്ത് 3 [Vashalan]
പെർഫ്യൂമിന്റെ മണം നോക്കിക്കേ, നല്ല മണം... ബിരിയാണിയിലൊക്കെ ഇടുന്ന അത്തറിന്റെ ഒരു സുഗന്ധം പോലെയുണ്ട്," അവൾ ഒരു ബോട്ടിൾ എന്റെ അരികിലേക്ക് നീട്ടി.
"ഉം, കൊള്ളാം... നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ എടുത്തോടീ," ഞാൻ പറഞ്ഞു.
"ഏയ് വേണ്ട ഇക്കാ, വീട്ടിൽ ഒരെണ്ണം ഉള്ളതല്ലേ. വെറുതെ നാട്ടിലേക്ക് കാശയക്കേണ്ട സമയത്ത് പൈസ കളയണ്ട," അവൾ അത് തിരികെ വെച്ചുകൊണ്ട് പറഞ്ഞു.
ഇത് കേട്ടുകൊണ്ട് പുറകിൽ നടന്നുവന്ന ഫാസിൽ ഇടയിൽ കയറി: "ആഹാ ഇത്താ... ഷാജുക്ക വാങ്ങിത്തരാം എന്ന് പറയുമ്പോൾ വേണ്ട എന്ന് പറയല്ലേ!
ഇത്രയും ഭംഗിയായിട്ട് ഡ്രസ്സൊക്കെ ചെയ്ത് കൂടെ നടക്കുമ്പോൾ നല്ല ഒന്നാന്തരം പെർഫ്യൂമൊക്കെ അടിക്കണ്ടേ?"
"പോടാ ഫാസിലേ... അനാവശ്യമായി പൈസ ചെലവാക്കാൻ ഞാൻ സമ്മതിക്കില്ല," അവൾ ചിരിയോടെ പറഞ്ഞു.
"സത്യം, ഞങ്ങളുടെ ഇത്ത ഭയങ്കര ഗൃഹലക്ഷ്മിയാ!" ശ്രീരാഗ് സപ്പോർട്ടുമായി എത്തി. "ഷാജുവിന് എന്തായാലും നല്ലൊരു പെണ്ണിനെത്തന്നെയാ കിട്ടിയത്."
അവിടെനിന്ന് ചെറിയ ചില സാധനങ്ങളും വാങ്ങി ഞങ്ങൾ പുറത്തിറങ്ങി. നേരെ തൊട്ടടുത്തുള്ള ആ നാടൻ മലബാറി റെസ്റ്റോറന്റിലേക്ക് കയറി. ചില്ലുകൂട്ടിൽ വെച്ചിരിക്കുന്ന നല്ല ചൂടുള്ള ഉള്ളിവടയും, പഴംപൊരിയും, ഉന്നക്കായയുമൊക്കെ കണ്ടപ്പോൾ ഫാസിലിന്റെ കണ്ണുതള്ളി.
"അബ്ബാ! ആവി പറക്കുന്ന സമാവർ ചായയും കൂടെ ഈ ചൂട് കടിയും... സംഗതി പൊളിക്കും ചേട്ടാ!" ഫാസിൽ ഓർഡർ കൊടുക്കാൻ തിടുക്കം കൂട്ടി.
റൗണ്ട് ടേബിളിന് ചുറ്റും ഞങ്ങൾ അഞ്ചുപേരും ഇരുന്നു. ആവി പറക്കുന്ന
ചായയിൽ നിന്ന് ഒരു സിപ്പ് കുടിച്ച്, ചൂടുള്ള കടികളും കഴിച്ച് വർത്തമാനം പറഞ്ഞപ്പോൾ ആ വൈകുന്നേരത്തെ ക്ഷീണമൊക്കെ മാറി. ഹൻസിബ തന്റെ പ്ലേറ്റിലിരുന്ന കടിയുടെ പകുതി മുറിച്ച് എന്റെ
💬 Comments
View all comments