0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 379.7K

ഇടയ്ക്കിടയ്ക്ക് അവന്റെ കണ്ണ് അവളുടെ നേരെ നീളുന്നത് അവൾ ശ്രദ്ധിച്ചു.

എന്നാൽ ഫാസിലിന്റെ കാര്യം അല്പം വ്യത്യസ്തമായിരുന്നു. അവൻ സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും

അവന്റെ കണ്ണുകൾ ഹൻസിബയുടെ വസ്ത്രത്തിലും ശരീരവടിവുകളിലും ചില നിമിഷങ്ങൾ തങ്ങിനിൽക്കുന്നത് അവൾക്ക് അനുഭവപ്പെട്ടു. കാഷ്വൽ ആയി സംസാരിക്കുകയാണെങ്കിലും ആ നോട്ടത്തിൽ എന്തോ ഒരു പ്രത്യേകതയുള്ളതുപോലെ അവൾക്ക് തോന്നി.

പെണ്ണുങ്ങൾക്ക് ഇത്തരം നോട്ടങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമല്ലോ. എങ്കിലും അവന്മാരുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അവൾ അത് കാര്യമായി എടുത്തില്ല, ഒരുപക്ഷേ തന്റെ തോന്നലാകാം എന്ന് വിചാരിച്ച് ആ ചിന്ത അവിടെ ഉപേക്ഷിച്ചു.

ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവർക്കും ഓഫീസിൽ പോകാനുള്ള സമയമായിരുന്നു.

"എന്നാൽ ശരി ഇത്താ... ഞങ്ങൾ ഇറങ്ങുവാണേ," ശ്രീരാഗും ഫാസിലിനും രാമേന്ദ്രൻ ചേട്ടനുമൊക്കെ ബാഗുമെടുത്ത്

ഇറങ്ങി.

ഞാനും ഹൻസിബയോട് യാത്ര പറഞ്ഞ് അവരോടൊപ്പം ഓഫീസിലേക്ക് ഇറങ്ങി. ഹൻസിബ ഞങ്ങൾക്ക് യാത്രയയപ്പ് നൽകി വാതിലടച്ചു.

ഓഫീസിലെ ജോലികളും തിരക്കുകളും കഴിഞ്ഞ് വൈകുന്നേരം തിരികെ ഫ്ലാറ്റിൽ എത്തുമ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു.

വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾത്തന്നെ നല്ല ചൂടുള്ള ചായയുടെയും നാടൻ പലഹാരത്തിന്റെയും മണം ഹാളിലേക്ക് പടർന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ വരുന്നത് കണ്ട് ഹൻസിബ അടുക്കളയിൽ നിന്ന് ഇറങ്ങിവന്നു.

പകൽ മുഴുവൻ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നതിന്റെ ചെറിയൊരു വിരസത അവളുടെ കണ്ണുകളിലുണ്ടായിരുന്നെങ്കിലും, ഞങ്ങൾ എത്തിയതോടെ അവളുടെ മുഖം തെളിഞ്ഞു.

"ആഹാ... ഇത്ത ഇന്ന് നേരത്തെ തന്നെ സൽക്കാരത്തിനുള്ള കാര്യങ്ങളൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ടല്ലോ!" ബാഗ് സോഫയിലേക്ക് വെച്ചുകൊണ്ട് ഫാസിൽ ആവേശത്തോടെ പറഞ്ഞു.

"പിന്നല്ലാതെ... നിങ്ങൾ തളർന്നു വരുമ്പോൾ കുടിക്കാൻ നല്ല ചൂടുചായയും കടികളും വേണമല്ലോ," അവൾ പുഞ്ചിരിയോടെ പറഞ്ഞു.

💬 Comments

View all comments