0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 379.8K

ഓഫാക്കി ഹാളിൽ

ചെറിയൊരു ഡിം ലൈറ്റ് മാത്രമിട്ടു. ഹൻസിബ എന്റെ തൊട്ടടുത്ത് ചേർന്നിരുന്നാണ് സിനിമ കാണുന്നത്.

ടിവിയിൽ പുതിയ പടത്തിലെ നായികയുടെ ഗ്ലാമറസ് രംഗങ്ങളും പാട്ടുമൊക്കെ വന്നപ്പോൾ ഫാസിൽ പതുക്കെ കമന്റടിച്ചു: "അബ്ബാ... എന്താ ലുക്ക് ചേട്ടാ! ഇങ്ങനത്തെ ലുക്കുള്ള പെണ്ണുങ്ങളെ ഒക്കെ നേരിട്ട് കാണാൻ പറ്റിയാൽ പിന്നെ വേറെ ഒന്നും വേണ്ട!"

അത് കേട്ടതും ഞാൻ ഹൻസിബയെ കൂടുതൽ ചേർത്തുപിടിച്ച് അവന്മാര് കേൾക്കാവുന്ന തരത്തിൽ ഉറക്കെത്തന്നെ പറഞ്ഞു: "എടാ ഫാസിലേ, ടിവിയിലെ നായികയെയൊക്കെ കണ്ട് ജാഡ ഇറക്കാതെടാ...

എന്റെ ഈ പെണ്ണിന്റെ അത്രയും ലുക്കും ഭംഗിയും അതിലൊരു പെണ്ണിനുമില്ല!"

എന്റെ ആ പൊക്കിയടിയും വർത്തമാനവും കേട്ടതും ഹൻസിബയുടെ മുഖം ആകെ

ചുവന്നു. അവൾ നാണം കൊണ്ട് എന്റെ വയറ്റിൽ പതുക്കെ ഒന്നമർത്തി നുള്ളി.

ഫാസിലും ശ്രീരാഗും ചിരിച്ചുകൊണ്ട് ഞങ്ങളുടെ വശത്തേക്ക് നോക്കി. "ആഹാ, ഷാജുക്ക ഇത്തയെ ആവശ്യമില്ലാതെ പൊക്കിപ്പറഞ്ഞ് പുകഴ്ത്തുന്നുണ്ടല്ലോ! എന്നാലും ഷാജുക്ക പറഞ്ഞതിൽ കാര്യമുണ്ട് കേട്ടോ," ഫാസിൽ കുസൃതിയോടെ പറഞ്ഞു.

ടിവിയുടെ ആ വെളിച്ചത്തിൽ ഫാസിലും ശ്രീരാഗും മാറിമാറി പതുക്കെ തല തിരിച്ച് ഹൻസിബയുടെ ഭംഗിയും ആ നാണവും ഒളികണ്ണാൽ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

ഹൻസിബ എന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. അവന്മാരുടെ ആ നോട്ടം അവളുടെ കണ്ണിലും പെട്ടു. ഇത്തവണ അവൾ കണ്ണ് മാറ്റാതെ പതുക്കെ എന്റെ തോളിലേക്ക് കൂടുതൽ ചാഞ്ഞു കിടന്നു.

സിനിമയിലെ ആവേശകരമായ രംഗങ്ങളൊക്കെ കഴിഞ്ഞ് പടം തീർന്നപ്പോഴേക്കും രാത്രി പതിനൊന്ന് മണി

കഴിഞ്ഞിരുന്നു.

"അബ്ബാ... നല്ല ഒന്നാന്തരം സിനിമ! എന്തായാലും കണ്ടിരുന്നത് നന്നായി," ശ്രീരാഗ് ടിവി ഓഫ് ചെയ്തുകൊണ്ട്

💬 Comments

View all comments