Chapter Title : മുഹബത്ത് 4 [Vashalan]
വെക്കാൻ ഓരോരോ വർത്തമാനം..." അവൾ കൈകൾ കൂട്ടിപ്പിടിച്ച് അല്പം ഗൗരവത്തോടെ പറഞ്ഞു.
"എടീ... ഞാൻ ആ സമയത്ത് ചുമ്മാ ഓരോന്ന് പറഞ്ഞതല്ലേടി," ഞാൻ തലയിണയിലേക്ക് ഒന്നുകൂടി ചരിഞ്ഞുകിടന്ന് ചിരിയോടെ പറഞ്ഞു. "അല്ലാതെ വേറെ ഒന്നും വിചാരിച്ചിട്ട്
പറഞ്ഞതല്ല. അതിന് നീ എന്തിനാ ഇപ്പോൾ രാവിലെ തന്നെ എണീറ്റ് എന്റെ തലകടിക്കാൻ നിൽക്കുന്നത്?"
"നിങ്ങൾ അങ്ങനെ പറയുമ്പോൾ എനിക്ക് തല കടിക്കാതിരിക്കാൻ പറ്റുമോ?" അവൾ മുഖം വീർപ്പിച്ചു. "ആ സമയത്ത് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ... നിങ്ങൾ ചോദിച്ചപ്പോൾ എനിക്ക് ചെറിയൊരു നാണവുമൊക്കെ തോന്നി എന്നുള്ളത് ശരിയാ.
പക്ഷേ ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നുന്നു. അതുകൊണ്ട് റൂമിൽ നിന്ന് ഇറങ്ങാനും തോന്നുന്നില്ല! മനുഷ്യനെ വെറുതെ ആ സമയത്ത് കിട്ടുന്ന ലഹരിയിൽ ഓരോന്ന് പറഞ്ഞു കളിയാക്കാൻ നിൽക്കുന്നത്?"
"അതിന് ഞാൻ നിന്നെ കളിയാക്കിയതൊന്നുമല്ലടീ," ഞാൻ കിടന്നകിടപ്പിൽ കൈനീട്ടി അവളുടെ കൈയിൽ പിടിച്ചു. "അല്ലെങ്കിലും ഞാൻ
അങ്ങനെ പറഞ്ഞപ്പോൾ നീ എന്തിനാ അതൊക്കെ ഗൗരവത്തിൽ എടുക്കാൻ നിൽക്കുന്നത്?ഞാന് ആ മൂടിൽ ഓരോന്ന് പറഞ്ഞതല്ലേ,നിനക്ക് അത് ഇഷ്ട്ടപെട്ടില്ല എങ്കില് ഒരു കാര്യം ചെയ്യ് ഞാൻ പറഞ്ഞതൊക്കെ അങ്ങ് മറന്നേക്ക്, പ്രശ്നം കഴിഞ്ഞില്ലേ?"
"പോ ഇക്കാ അവിടുന്ന്! നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു..." അവൾ എന്റെ കൈ തട്ടിമാറ്റി, ചിരിയടക്കാൻ പാടുപെട്ട് ദേഷ്യം നടിച്ച് എഴുന്നേറ്റു. "എനിക്ക് അടുക്കളയിൽ ഒരുപാട് പണിയുള്ളതാ, ഞാൻ പോകുവാ."
അവൾ പിറുപിറുത്തുകൊണ്ട് വാതിൽ തുറന്ന് അടുക്കളയിലേക്ക് നടന്നു. അവളുടെ മുഖത്ത് അതെല്ലാം അവള് ആസ്വദിച്ചിരുന്നു എന്ന് വ്യക്തമാണ്. ഞാന് ചിരിച്ചുകൊണ്ട് പുതപ്പ് ഒന്നുകൂടി തലവഴി മൂടി കിടന്നു.
കൃത്യം ഏഴിന് അലാറം അടിച്ചപ്പോഴാണ് ഞാൻ വീണ്ടും എഴുന്നേറ്റത്. ഞാൻ കുളിച്ച് ഫ്രഷ് ആയി ഹാളിലേക്ക് ഇറങ്ങുമ്പോൾ
വേറെ ആരും ഹാളിലേക്ക് എത്തിയിട്ടുണ്ടായിരുന്നില്ല.
മുറിയിൽ വെച്ചുണ്ടായ ആ കൊച്ചു തർക്കത്തിന് ശേഷം അവൾ എന്നോട് ചെറിയൊരു പിണക്കം
💬 Comments
View all comments