Chapter Title : മുഹബത്ത് 4 [Vashalan]
ഒരൽപ്പം ആലോനയോടെ പറഞ്ഞു: "അത്... പേടിയാണോ അല്ലയോ എന്ന് എനിക്ക് ഇപ്പോഴും പൂർണ്ണമായി മനസ്സിലാകുന്നില്ല.
പേടിയുടെ ഒപ്പം തന്നെ ഉള്ളിൽ വല്ലാത്തൊരുതരം ആവേശവും അസ്വസ്ഥതയും ഒക്കെ കലർന്നതുപോലെ... വേറെ ആരുടെയോ ഒക്കെ കണ്ണ് തന്റെ മേൽ പതിഞ്ഞിരിക്കുന്നു എന്ന ആ തിരിച്ചറിവ്,
അത് പുറമെ വലിയ ബുദ്ധിമുട്ട് ആണെന്ന് തോന്നിയാലും... ഉള്ളിന്റെ ഉള്ളിൽ എവിടെയോ എനിക്കത് വല്ലാതെ ഒരുതരം സുഖം ഉള്ള അസ്വസ്ഥത ആയി ഫീൽ ചെയ്യുന്നുണ്ട്.
ഇങ്ങനെയൊക്കെ ചിന്തിക്കാനും ആസ്വദിക്കാനുമൊക്കെ എനിക്ക് എങ്ങനെയാണ് തോന്നുന്നത് എന്ന് ഓർക്കുമ്പോൾ എനിക്ക് തന്നെ ഇപ്പോൾ അത്ഭുതം തോന്നുന്നുണ്ട് കേട്ടോ..."
അവളുടെ ആ വാക്കുകളിലെ ആടിയുലയുന്ന മനസ്സ് ഞാൻ വ്യക്തമായി അറിഞ്ഞു. പെട്ടെന്നൊരു ദിവസം പൂർണ്ണമായി മാറിമറിഞ്ഞതല്ല, മറിച്ച് വർഷങ്ങളായി ഉള്ളിൽ അടക്കിവെച്ചിരുന്ന സദാചാരബോധങ്ങളും ഭയങ്ങളും പടിപടിയായി അഴിഞ്ഞുവീണ്, തന്നിലെ പുതിയൊരു പെണ്ണിനെ അവൾ സ്വയം തൊട്ടറിയാൻ തുടങ്ങുന്നതേയുള്ളൂ എന്ന സത്യം ആ സംസാരത്തിൽ വ്യക്തമായിരുന്നു.
ഞാൻ അവളുടെ കവിളിലൂടെ വിരലോടിച്ചു
കൊണ്ട് പതുക്കെ ചോദിച്ചു: "അപ്പൊ ആ നോട്ടങ്ങളും വർത്തമാനങ്ങളുമൊക്കെ നിന്റെ ഉള്ളിൽ ഇങ്ങനെയൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് നീ ഒരിക്കലും കരുതിയതല്ല അല്ലേ?"
അവൾ എന്റെ കൈത്തണ്ടയിൽ ചെറുതായി ഒന്ന് പിടിച്ചുകൊണ്ട് മെല്ലെ തലയാട്ടി. കവിളുകൾ ഒന്നുകൂടി ചുവന്നുതുടർന്നിരുന്നു.
"സത്യം പറഞ്ഞാൽ എനിക്ക് എന്നെത്തന്നെ പേടി തോന്നുന്നുണ്ട് ഷാജു... പണ്ടൊക്കെയാണെങ്കിൽ ആരോടെങ്കിലും മുഖം കൊടുത്ത് സംസാരിക്കാൻ പോലും മടിച്ചിരുന്ന ഞാനാ, ഇന്ന് വേറെ ആണുങ്ങളുടെ ആ കൊതിയോടെയുള്ള നോട്ടം പോലും ഉള്ളിൽ ഇത്രയധികം ആസ്വദിക്കുന്നത്!
ഇത് തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്ക് ഇപ്പോൾ ചിന്തിക്കാൻ വയ്യ... പക്ഷേ ആ
💬 Comments
View all comments