0%

Chapter Title : മുഹബ്ബത്തിൻ കുളിര് 5 [സ്പൾബർ]

Author : Spulber Read All Parts 15.6K

പറയാനുണ്ട്…”

വിനോദ് അവളെ പിടിച്ച് കിടക്കയിലേക്കിരുത്തി തൊട്ടടുത്തിരുന്നു..

“ നീ വിളിച്ച് വരാൻ പറഞ്ഞയാൾ ഇപ്പോ നിന്റുമ്മാന്റെ മുറിയിലുണ്ടാവും…
എന്റൂഹം ശരിയാണെങ്കിൽ ഞാൻ വരുന്നതിന്ന് മുൻപ് തന്നെ അയാൾ വന്നിട്ടുണ്ട്… “.

കുൽസു ഞെട്ടിക്കൊണ്ട് വിനോദിനെ നോക്കി..

“വിനൂ… എന്റുമ്മാനെ പറ്റി നീ…”

ദേഷ്യത്തോടെ കുൽസു ശബ്ദമുയർത്തി..

“ നീ ഒച്ച വെക്കണ്ട…
സത്യം പറഞ്ഞാ നിന്നെക്കാണാനല്ല ഞാൻ വന്നത്…
ഞാൻ ഡൽഹിക്ക് പോയിട്ടുമില്ല…
നിന്റുമ്മ വിളിച്ചിട്ടാ ഇന്ന് ഞാൻ വന്നത്…
നീ വിളിച്ചന്ന് ഞാൻ വരാതിരുന്നതും നിന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞത് കൊണ്ടാ…”

വിറച്ച് പോയി കുൽസു..
അവൾ വിശ്വസിക്കാനവാത്തത് പോലെ വിനോദിനെ നോക്കി..
എന്തൊക്കെയാണിവൻ പറയുന്നത്… ?.

“ കുൽസൂ… നീ ടെൻഷനടിക്കല്ലേ… എല്ലാം ഞാൻ പറയാം…”

വിനോദവളെ തോളിലൂടെ കയ്യിട്ട് തന്റെ ദേഹത്തേക്കമർത്തി..

✍️

ഇപ്പോൾ നാല് പേർക്കും എല്ലാം മനസിലായി..
നസീമാക്ക് ആള് മാറിയതാണ് തുടക്കം..
വിനോദ് വന്നെന്ന് കരുതി അടുക്കള വാതിൽ തുറന്ന് അവൾ അകത്ത് കയറ്റിയത്, കുൽസു വിളിച്ചിട്ട് വന്ന ബീരാനെ…
കുൽസു അകത്തേക്ക് കയറ്റിയത് നസീമാനെ കാണാൻ വന്ന വിനോദിനെ..

കുൽസൂന്റെ മുറിയിൽ വിനോദുണ്ടെന്ന് നസീമാക്കും, ഉമ്മാന്റെ മുറിയിൽ അങ്കിളുണ്ടെന്ന് കുൽസൂനും മനസിലായി..

ഇനി മനസിലാകാത്ത കാര്യം, നസീമാന്റെ മുറിയിലുള്ളത് ആരാണെന്ന് വിനോദിന് മനസിലായിട്ടില്ല..
കുൽസൂന്റെ മുറിയിലുള്ളത് ആരാണെന്ന് ബീരാനും മനസിലായിട്ടില്ല..

വിനോദ്, കുൽസൂനെ ചേർത്ത് പിടിച്ച് നടന്നതെല്ലാം പറഞ്ഞു..
എന്നാൽ അവളുടെ ഉമ്മാനെ കിട്ടാൻ വേണ്ടിയാണ് കുൽസുവുമായി ബന്ധം സ്ഥാപിച്ചതെന്ന് അവൻ പറഞ്ഞില്ല..
കഴിഞ്ഞ ദിവസം തന്നെക്കാണാൻ അവൾ കടയിൽ വന്ന കാര്യവും അവൻ

💬 Comments

View all comments