0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

ടൈപ്പിംഗ്‌ കൂടി നാദിയ തന്നെ ചെയ്യേണ്ടിവരും അതവൾക്കും അറിയാമെങ്കിലും ജെസ്സി അവളുടെ ആത്മിത്രം ആയതുകൊണ്ട് അവൾ എല്ലാം ഏറ്റെടുക്കാൻ താല്പര്യം കാണിച്ചു 1.45ഓടെ തന്നെ നാദിയ ഹുസൈൻ ഹൌസിൽ എത്തി ഇന്ത്യയിലെ ഹുസൈൻ ഗ്രൂപ്പ്‌ ഹെഡ് ഓഫീസ് ആണ് ഹുസൈൻ ഹൌസ് അവൾ ഉള്ളിൽ ഒരല്പം ഭയത്തോടെ തന്നെ അകത്തേക്ക് പ്രവേശിച്ചു സാരി ധരിച്ച അതിസുന്ദരി ആയ ഒരു യുവതി അവളെ റിസെപഷനിൽ സ്വീകരിച്ചു നാദിയ അവളെ ഒന്നു ശ്രദ്ധിച്ചു റെഡ് കളർ സാരിയാണ് ആ പെൺകുട്ടി ധരിച്ചിരിക്കുന്നത് റെഡ് ജാക്കറ്റ് തന്നെയാണ് ഫുൾ സ്ലീവ് ആണ് ജാക്കറ്റ് പുറം പൂർണമായും മറക്കുന്ന ജെക്റ്റിന്റെ പിന്നിൽ കഴുത്തിൽ കോളർ ഉണ്ട്താനും മുടി പിന്നിൽ ചുറ്റി കെട്ടിവച്ചിരിക്കുന്നു അവൾ ധരിച്ച സാരി വിലകൂടിയ മറ്റേറിയൽ ആണെന്ന് അതുവിളിച്ചോതുന്നു നാദിയ തന്റെ അപ്പോയ്ന്റ്മെന്റ് കുറിച്ച് പറഞ്ഞു ആ പെൺകുട്ടി സോഫയിൽ ഇരിക്കാൻ പറഞ്ഞു ഒരഞ്ചുമിനുട്ട് കൊണ്ട് മറ്റൊരു സുന്ദരിയായ യുവതി അങ്ങോട്ട് കടന്നുവന്നു അവളുടെ സാരി കണ്ടപ്പോൾ ആണ് ഇതാണ് അവിടുത്തെ യൂണിഫോം കോഡ് ആണെന്ന് നാദിയ മനസ്സിലാക്കുന്നതും അവരുടെ വിലകൂടിയ വസ്ത്രങ്ങൾ കാണുമ്പോൾ താൻ ധരിച്ച പർദ്ദ കുറഞ്ഞുപോയി എന്നവൾക്ക് തോന്നിപോയി നാദിയ നോക്കി നിൽക്കെ നാദിയയെയും കൂട്ടി ആ സുന്ദരി ലിഫ്റ്റിന് അടുത്തെത്തിയിരുന്നു ലിഫ്റ്റിൽ കയറി 5മത്തെ ഫ്ലോർ ഞെക്കി ലിഫ്റ്റ് പെട്ടെന്ന് തന്നെ മുകളിൽ എത്തി സുന്ദരി നയിച്ചവഴികളിലൂടെ നാദിയ ചെയർമാൻ എന്നെഴുതിയിരിക്കുന്നമുറിയിലേക്ക് അടുത്ത് അടുക്കുന്തോറും അവളുടെ കാലുകൾ പതുക്കെയായിത്തുടങ്ങി ഹൃദയമിടിപ്പ് വര്ധിച്ചുവന്നു മുറിയുടെ മുന്നിൽ എത്തിയപ്പോൾ സുന്ദരി പതുക്കെ നിന്നു പ്ലീസ് knock the

💬 Comments

View all comments