Chapter Title : നാദിയ [അഹമ്മദ്]
പോകുകയും ചെയ്യാം അവരോടു സംവദിക്കാൻ വേണ്ടിയാണു ആ ബോർഡ് ഇലക്ട്രോണിക് അഡ്ജസ്റ്റ് ആയിട്ടുള്ള ആ ഗേറ്റ് ഇരുവശത്തേക്കും തുറന്ന് ഡുക്കാട്ടി pinacle ഗേറ്റ് കടന്നു അതിവേഗം പുറത്തേക്കു പറന്നു ആ ഒഴിഞ്ഞ റോഡിലൂടെ അവൻ ഒരു ബൈക്ക് റേസർ മികവോടെ ആ ബൈക്ക് പായിച്ചു തന്റെ ഉപ്പയെയും ഉമ്മയെയും കാണാൻ 10മിനിറ്റ് ഡ്രൈവിങ്ങിനു ശേഷം ഒരുപള്ളിയുടെ മുന്നിൽ ചെന്നാണ് ആ ബൈക്ക് നിന്നത് പള്ളിയോടുചേർന്നുള്ള കബറിടത്തിൽ ആണ് അവന്റെ ഉപ്പയെയും ഉമ്മയെയും കബറടിക്കിയിരിക്കുന്നത് അവൻ വണ്ടി സ്റ്റാൻഡിൽ പോലും ഇടതെ നിലത്തിട്ടു ഓടി ആ ഓട്ടം നിലച്ചത് ആ രണ്ടു കബറിടത്തിനു മുന്നിലാണ് ഒരേ ദിവസം തന്നെ മരിച്ചതിനാൽ രണ്ടാളെയും അടുത്തടുത്തുതന്നെയാണ് കബറാഡിക്കിയിരിക്കുന്നത് അവൻ കബറിനടുത്തു മുട്ടുകുത്തി ഇരുന്നു ഒരു പുഞ്ചിരിയോടെ അവിടേക്കു നോക്കിയിരുന്നു ശേഷം ഉപ്പയുടെയും ഉമ്മയുടെയും കബറിനിടയിൽ കയറികിടന്നു മുഖത്തു നല്ല സന്തോഷത്തോടെ അവൻ അവരുടെ ഇടയിൽ കയറിക്കിടന്നു അത്രയും വർഷത്തിനിടയിൽ അവനു ഏറ്റവും സമാധാനം കിട്ടിയ സമയം അവൻ ഒരല്പം അവിടെ കിടന്നുറങ്ങിപോയി പഴയ ഓർമകളുടെ കടന്നുകയറ്റമില്ലാതെ അത്രയും സമാധാനത്തോടെ മനസ്സിൽ സന്തോഷം മാത്രം കളിയാടി അവൻ ഉറക്കത്തിലേക്കു വഴുതിവീണു സുബഹി ബാങ്ക് വൈകിക്കുന്നതു കേട്ടാണ് അവൻ ഉണർന്നത് ചുറ്റും നോക്കി അവനൊന്നു പകച്ചു പിന്നെയാണ് താൻ ഇന്നലെ രാത്രി കബർസ്ഥാനിൽ ആണ് കിടന്നത് എന്ന ബോധം വന്നത് പതുക്കെ അവൻ എഴുന്നേറ്റു ശേഷം അവിടെ നിന്ന് ഉമ്മക്കും ഉപ്പക്കും വേണ്ടി പ്രാർത്ഥിച്ചു ശേഷം തൊട്ടടുത്ത പള്ളിയിൽ പോയി സുബഹി നമസ്കരിച്ചു നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ സമയം 5.30കഴിഞ്ഞു ഇനി ഇപ്പോൾ ട്രാഫിക്
💬 Comments
View all comments