Chapter Title : നാദിയ [അഹമ്മദ്]
കൂടി വരുന്ന സമയം ആണ് ഇനി യാത്ര അത്ര സുഖകരമാവില്ല പിന്നെ തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ പിന്നെ എല്ലാം അവതാളത്തിൽ ആവും സൊ ഇപ്പോൾ വിശ്രമിച്ചു രാത്രി യാത്ര ചെയ്യുന്നതാണ് നല്ലത് അതുമനസ്സിലാക്കിയ സാകിർ തൊട്ടടുത്ത ലോഡ്ഗിൽ മുറി എടുത്തു അകത്തുകയറിയതും എല്ലാവസ്ത്രങ്ങളും ഊരി എറിഞ്ഞു ബർമുഡ മാത്രമിട്ട് അവൻ കട്ടിലിലേക്ക് വീണു രാവിലെ ആയതുകൊണ്ടോ അതൊ ഉപ്പയെയും ഉമ്മയെയും കണ്ട സന്തോഷം കൊണ്ടാണോ എന്നറിയില്ല അവന്റെ ഉറക്കത്തിനിടയിൽ മറ്റു ശല്യങ്ങൾ ഒന്നുമുണ്ടായില്ല അവൻ നന്നായി തന്നെ ഉറങ്ങി വൈകുന്നേരം 5.30ആയപ്പോൾ ആണ് iഎഴുന്നേറ്റത് അവൻ പതിയെ വാച്ചിലേക്ക് നോക്കി അവൻ പിടഞ്ഞെണീറ്റി അവന്റെ കണ്ണുകളെ അവനിതാന്നെ വിശ്വാസം ആയില്ല അത്രയും നേരം ഒരു ബുദ്ധിമുട്ട് ഇല്ലാതെ ഉറങ്ങി എന്നത് അവനു അത്ഭുദമായി അവൻ പതുക്കെ എണീറ്റു ബാത്‌റൂമിൽ പോയി ഒന്നുകുളിച്ചു ശേഷം വസ്ത്രംമാറിവന്നു അവൻ പോകാനുള്ള തിരക്കിലായി അപ്പോയെക്കും ഇരുട്ട് വീണുതുടങ്ങിയിരിക്കുന്നു അവൻ റൂം വാക്കേറ്റ ചെയ്തു വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു ആക്‌സിസിലേറ്റർ കൂട്ടി വണ്ടി പറപ്പിച്ചു പോകുന്നവഴിയിൽ ഒരു തട്ടുകട കണ്ണിൽപെട്ടപ്പോൾ അവൻ വണ്ടി പതുക്കെ സൈഡ് ആക്കി തട്ടുകടയിൽ നിന്നൊക്കെ കഴിച്ചിരുന്ന കാലം അവൻ എന്നെ മറന്നിരിക്കുന്നു ഇന്നിപ്പോ ഇവിടുന്നാവാം എന്ന തീരുമാനത്തിൽ എത്തി അവൻ നല്ല ദോശയും ചട്ണിയും അടിച്ചുകൊണ്ടിന്നപ്പ്പോൾ ആണ് തൊട്ടടുയ്‌തിരുന്നവൻ ബോട്ടിക്കാറി ഓർഡർ ചെയ്യുന്നത് കണ്ടത് അവനും വിട്ടയ്‌ക്കൊടുത്തില്ല ബോട്ടിയുംപുട്ടും ഓർഡർ ചെയ്തു വച്ചുകാച്ചി മേലെ ഒരു പെപ്സിയും അടിച്ചുകെട്ടിയപ്പോൾ വയറുപൊട്ടിപോവും എന്ന അവസ്ഥയിൽ ആയി ഇനി ഇപ്പോൾ എങ്ങനെ വണ്ടി ഓടിക്കും എന്നറിയാതെ അവൻ പകച്ചുനിന്നു
💬 Comments
View all comments