Chapter Title : നാദിയ [അഹമ്മദ്]
ഓർമ്മവന്നു മദ്യം കൂടി ആയപ്പോൾ അവനോടുള്ള ദേഷ്യം ശരീരം ചൂടാക്കി അവൾ ഫോണെടുത്തു സാക്കിറിന്റെ കോൺടാക്ട് എടുത്തു കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കിയിരുന്നു പിന്നെ കാൾ ബട്ടൺ അമർത്തി പതുക്കെ ഫോൺ കണക്ട് ആവുന്നത് നോക്കിനിന്നു സാകിർ തന്റെ ലാപ്ടോപ്പിൽ കമ്പനി മെയിൽ ചെക്ക് ചെക്ക് ചെയ്യുകയായിരുന്നു അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് അവൻ പതിയെ ഫോൺ എടുത്തു അതിൽ നാദിയ എന്ന പേര് തെളിഞ്ഞു വന്നു അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു അവൻ ഫോൺ അറ്റൻഡ് ചെയ്തു സംസാരിച്ചുതുടങ്ങി ഹലോ മിസ് നാദിയ പറയൂ Yes യെസ് iam നാദിയ ഞാൻ ഒരു നന്ദി പറയാൻ വിളിച്ചതാ അത്രയും വലിയ സഹായം ആണല്ലോ താനെനിക്ക് തന്നത് താങ്ക്സോ എന്തിനു യെസ് യെസ് ഞാൻ പറഞ്ഞില്ലേ നിങ്ങൾ എനിക്ക് ചെയ്തു തന്ന സഹായങ്ങൾക്ക് അന്നു ട്രാഫിക് ബ്ലോക്കിൽ വച്ചുമുതൽ ഇന്നു കോഫി ഷോപ്പ് വരെ ചെയ്തു തന്നില്ലേ അതിനെല്ലാം ചേർത്തു വലിയ ഒരു താങ്ക്സ് അവൾ പറയുന്നതിനടിയിൽ ഒരുപാട് തവണ നാവു കുഴയുന്നുണ്ടായിരുന്നു സാകിർ അത് മനസ്സിലാക്കുകയും ചെയ്തു Its ഓക്കേ നാദിയ താൻ മദ്യപിച്ചിട്ടിട്ടുണ്ടോ അവൻ സംശയത്തോടെ ചോദിച്ചു ഉണ്ടെങ്കിൽ താനെന്തു ചെയ്യും ഇതൊക്കെ ചോദിക്കാൻ താനെന്റെ ആരാ ബോയ്ഫ്രണ്ടോ അതോ എന്റെ ഭർത്താവോ അവളല്ല അവളുടെ ഉള്ളിലെ മദ്യം ആണ് സംസാരിക്കുന്നതെന്ന് സാക്കിറിനു പെട്ടെന്ന് തന്നെ മനസ്സിലായി നാദിയ മതി നിർത്തു താനിപ്പോ എവിടാണെങ്കിലും ഞാൻ പറയുന്നു താനിപ്പോ തന്റെ വീട്ടിൽ പോണം എന്നോട് ആജ്ഞാപിക്കാൻ താനാരോടോ താൻതന്നെ വരും എന്നിട്ടു താൻ തന്നെ പോകും
💬 Comments
View all comments