0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.4K

അത്ര ഉള്ള നീ അതിലൊന്നും ഇടപെടാതെ ഇങ്ങോട്ട് വരാൻ നോക്ക് സാകിർ എന്തോ ആലോചിച്ചു പിന്നെ കൈ വിടുവിച്ചു മുന്നോട്ടു നടന്നു അവൻ മുന്നോട്ടു പോകുന്നത് കണ്ടു എല്ലാരും ഭയന്നുപോയ ഇനി എന്തുനടക്കും എന്ന് പറയാൻ പോലും പറ്റില്ല സാകിർ കൂട്ടത്തിൽ നിന്നും ഗുണ്ടകളുടെ അടുത്തേക്ക് നടന്നു അതിൽ ഒരുത്തൻ സാക്കിറിനെ തടഞ്ഞു മം എന്താടാ സാകിർ വളരെ സൗമ്യമായി പറഞ്ഞു ആ പയ്യന്റെ ഹഫ്ത ഞാൻ തരാം അവനിവിടെ കട നടത്തിക്കോട്ടെ അതിനു നീ ഏതാടാ നായെ അവൻ സാക്കിറിന്റെ കോളറിൽ പിടിച്ചു ഞാൻ ആ ബിരിയാണി കടയിൽ ജോലി ചെയ്യുന്നത ഇവൻ എനിക്കറിയാവുന്ന പയ്യനാ അതുകൊണ്ടാണ് ഞാൻ അവനെ വിട്ടേക്ക് നമുക്കു പൈസ കിട്ടിയാൽ പോരെ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു സാകിർ പണം കൊടുത്തു അവരെ പിരിച്ചു വിട്ടു പയ്യൻ എല്ലാം എടുത്തു തിരിച്ചു വെക്കാൻ തുടങ്ങി മാവെല്ലാം അവർ തട്ടിക്കളഞ്ഞു ഇന്നിനി കച്ചവടം ഒന്നും നടക്കില്ല അവൻ പോകാനായി പുറപ്പെട്ടു സാകിർ കുറച്ചു പണം അവനു നൽകി ആദ്യം മടിച്ചെങ്കിലും അവൻ അതുവാങ്ങി പതുക്കെ നടന്നുപോയി അവൻ ഒന്നും പറഞ്ഞില്ല സാകിർ ഒന്നും ചോദിക്കാനും പോയില്ല അവന്റെ കുടുംബത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു സാകിർ സേറ്റ്‌ജി പറഞ്ഞു അറിഞ്ഞതാണ് അവനോടു അതൊക്കെ ചോദിച്ചാൽ ചിലപ്പോൾ അവൻ വീട്ടുകാരെ പറ്റിപറയും പിന്നെ തനിക്കു ഓരോന്ന് ഓർമ്മവരും പിന്നെ അതു അതിലും വലിയ ടെൻഷൻ ആവും എന്നറിയാവുന്നതു കൊണ്ടു അവൻ ഒന്നും ചോദിക്കാൻ നിന്നില്ല അങ്ങനെ ഒരു മാസം കൂടി അവന്റെ ജീവിതത്താളുകളിൽ നിന്നും നീങ്ങിപ്പോയി

💬 Comments

View all comments