Chapter Title : നാദിയ [അഹമ്മദ്]
ഓഹ് ഇങ്ങാക്കിപ്പോളും ഓളാണല്ലോ ബെലുതു ഇവളെ വാക്കുകേട്ട് ഇങ്ങള് ഓന്റെ വീട്ടിൽ പോയി ആലോജിചിച്ചിട്ടു എന്തായി ഇങ്ങളെ നാണം കെടുത്തി ഇറക്കിവിട്ടില്ലേ ഒരു നട്ടും കുറ്റം മ്മ്ക് ഓള് ഇപ്പോൾ പഠിപ്പും നിർത്തി ഇവിടെ ഇരിക്ക നല്ല കഥ ഞാൻ ആ ബ്രോക്കർ കുഞ്ഞായിനോട് പറഞ്ഞിക്കണ് ഓൻ കൊണ്ടർനാ നല്ലൊരാലോചന അങ്ങട്ട് നടത്ത അത്രെന്നെ മോള് എനിക്ക് ന്നട്ട് പുറത്തൊക്കെ പോയി വാ അന്റെ ചെങ്ങായിച്ചി കദീജനെയും കൂട്ടിക്കോ ഇങ്ങനെ മോളിരിക്കല്ലേ ആർക്കു വേണ്ടെകിലും ഉപ്പ ഉണ്ട് ഉപ്പാന്റെ കുട്ടന്റെ കൂടെ അതും പറഞ്ഞു ഹകീം ഹാളിലേക്ക് നടന്നു ഫസ്ന പതുക്കെ എഴുന്നേറ്റു പാവം ഉപ്പ തന്നെ ജീവനാണ് തന്റെ ഒരിഷ്‌ടത്തിനും ഇതുവരെ എതിര് നിന്നിട്ടില്ല അതുകൊണ്ട് തന്നെ ആണ് സ്കൂളിൽ വച്ചു തുടങ്ങിയ തന്റെ രഹസ്യ പ്രണയം ഉപ്പയോട് തുറന്നു പറഞ്ഞതും അവിടെയും തന്റെ ഇഷ്ടത്തിനൊപ്പം അദ്ദേഹം നിന്നു ഉമ്മ എതിർത്തുവെങ്കിൽകൂടി പക്ഷെ കോളേജിൽ പഠനം പൂർത്തിയായി നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയപ്പോൾ അവൻ ആകെ മാറിപ്പോയി നല്ലജോലിക്കൊപ്പം ജീവിതസാഹചര്യവും മാറിയപ്പോൾ അതോടൊപ്പം അവനും മാറി പിന്നെ അവൾ അവന്നുചേരാത്തവൾ ആയി തന്റെ ഇഷ്ടമറിഞ്ഞുകൊണ്ടാണ് ഉപ്പ അവന്റെ വീട്ടിൽ ആലോചനയുമായി ചെന്നത് അവിടെ വച്ചു അവന്റെ വീട്ടുകാർ അടക്കം ഉപ്പയെ അഭാമാനിച്ചുവിട്ടു പാവം ഉപ്പ കുറച്ചു ദിവസം അതു മറച്ചുവച്ചു പിന്നെ അവന്റെ വിവാഹക്കാര്യം താൻ അറിഞ്ഞപ്പോ അദ്ദേഹം എല്ലാം അവളോട് തുറന്നു പറഞ്ഞു ഇനിയും ആ പാവത്തിനെ വിഷമിപ്പിക്കാൻ വയ്യ താൻ മാറണം അവൾ കണ്ണുതുടച്ചു എഴുന്നേറ്റു ഉപ്പയുടെ അടുത്തേക്ക് പോയി കോലായിൽ കസേരയിൽ
💬 Comments
View all comments