0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

ഞാൻ ഇപ്പൊ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് തന്നെ തന്നെ കൂടുകൂട്ടാൻ പറ്റിയില്ലല്ലോ എന്നോർത്തിട്ട താൻ താനെന്നോട് ഒന്ന് ക്ഷമിക്കേടോ ഏയ്യ് സാകിർ എന്താടാ പൊട്ടാ നമുക്കിടയിൽ എന്നുമുതലാണ് ഈ ഫോര്മാലിറ്റി ഒക്കെ വന്നത് താൻ അതുവിടടോ ഞാൻ ന്നാലും ജാസ്മിൻ ഞാൻ ദേ പൊട്ടാ ഞാൻ ഇനി ശെരിക്കും എന്തെങ്കിലും ഒക്കെ പറയും ട്ടോ അവിടെ അന്റെ കെട്ട്യോൾ കാത്തിരിക്കാനും നീ വേഗം പോവാൻ നോക്ക് ഞാനും പോട്ടെ മോൻ ഇനി ഒരാഴ്ച ലീവ് അല്ലെ അപ്പൊ നിക്ക് നാളെ മുതൽ ഒരുപാട് പണി ഉണ്ടാവും അപ്പൊ ഹാപ്പി മാരീഡ് ലൈഫ് ജാസ്മിൻ നടന്നു നീങ്ങി അവൻ ഓർത്തു തന്റെ ജീവിതം എപ്പോഴും ഇങ്ങനെ ആണ് സ്നേഹിക്കുന്നവർ എല്ലാരും പെട്ടെന്ന് മാഞ്ഞുപോകും തൻമാത്രം ഇങ്ങനെ ബാക്കിയാകും ആദ്യം ഉപ്പയും ഉമ്മയും പോയി പിന്നെ നാദിയ ഇപ്പൊ ജാസ്മിനും പകരം വന്നതോ താൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരുപാട് പണവും എല്ലാം നശിക്കട്ടെ എന്നുകരുതി ആണ് തകർന്നടിഞ്ഞ പല സ്ഥാബനങ്ങളും ഏറ്റെടുത്തു നടത്തിയത് പക്ഷെ അതൊക്കെ വന്വിജയത്തിലാവും പണം ഒഴുകിവന്ന ഇനി ഒരുത്തി അകത്തിരിക്കുന്നു ഇനി അവൾ എന്നാണാവോ എന്നെ വിട്ടുപോകുന്നത് അവൻ പതിയെ എണീറ്റു അകത്തേക്ക് നടന്നു ഉള്ളിൽ കട്ടിലിൽ ഇരിക്കുകയായിരുന്നു ഫസ്ന അവനെകണ്ടപ്പൊ എണീറ്റു താൻ ഇരുന്നോ എണീറ്റു നിന്നുള്ള ബഹുമാനം ഒക്കെ ഔട്ടോഫ് ഫാഷൻ അല്ലെ അവൻ ചിരിച്ചെങ്കിലും ഫസ്ന തിരിച്ചു ചിരിച്ചില്ല മനസ്സ് ചിരിക്കണമെന്നു പറയുന്നുണ്ടെകിലും കദീജയുടെ വാക്കുകൾ ഓർത്തപ്പോൾ തിരിച്ചു ചിരിക്കാൻ തോന്നിയില്ല പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല കവിളിലെ പേശികൾ വലിഞ്ഞു മുറുകുകയാണ്

💬 Comments

View all comments