0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

ദേഷ്യപെട്ടൊന്നുമില്ല നിങ്ങളെ പോലെ ഉള്ളത് ഉള്ളത്പോലെ പറഞ്ഞു അതികം സമയം ഒന്നും വേണ്ടിവരില്ല കൂടിപ്പോയാൽ 1മാസം മതിയാവും അപ്പൊ പ്രശ്നം തീർന്നല്ലോ ന്നാ ശെരി രാവിലെ കാണാം അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി പിന്നെ ഒന്ന് നിന്നിട്ടു പറഞ്ഞു ഞാൻ ദാ തൊട്ടടുത്ത മുറിയിൽ കാണും പെട്ടെന്ന് എങ്ങാനും മറക്കാൻ പറ്റിയാൽ എന്നെ ഒന്ന് വിളിച്ചോളൂ ട്ടോ സാകിർ പോയതും ഫസ്ന ഒന്ന് നെടുവീർപ്പിട്ടു അങ്ങനെ ആദ്യഘട്ടം കഴിഞ്ഞു ഇനി രണ്ടാമത്തെ ഘട്ടമാണ് അവൾ മനസ്സിൽ പറഞ്ഞു സാകിർ മുറിയിൽ കിടക്കുകയാണ് കോപ്പ് അവളുടെ മനസ്സിൽ ഇപ്പോഴും അവനാണ് പോലും ന്നാലും ഫസ്റ്റ് നൈറ്റ്‌ 3g ആയല്ലോ ഇനി നാളെ ജാസ്മിനോട് എന്നാ പറയും അറിഞ്ഞാൽ കളിയാക്കി കൊല്ലും പെണ്ണ് കളവു പറയാം എന്നുവച്ചാൽ അവളു ഫസ്‌നയോട് എന്തെങ്കിലും ചോദിച്ചാൽ മൊത്തം കള്ളിയും വെളിച്ചത്താവും ഇനി ഇപ്പൊ എന്നാ ചെയ്യാനാ കിടന്നുറങ്ങുക തന്നെ പിറ്റേന്ന് രാവിലെ അലാറം കേട്ടപ്പോ തന്നെ സാകിർ എഴുന്നേറ്റു പല്ലുതേച്ചു നൈറ്റ്‌ ഡ്രസ്സ്‌ മാറി ജിം വർക്ക്‌ഔട്ട്‌ ഡ്രസ്സ്‌ ഇട്ടു പുറത്തിറങ്ങി ആദ്യം പള്ളി പിന്നെ നേരെ ജിം കല്യാണപ്പിറ്റേന്ന് ആണെന്ന് കരുതി നമ്മുടെ ശീലങ്ങൾ ഒന്നും മാറ്റിവെക്കാൻ പറ്റൂലല്ലോ അല്ലെകിൽ തന്നെ എന്തു മാറ്റം വരാനാണ് ഇന്നലെ നടന്നതൊക്കെ ഇങ്ങളും കണ്ടല്ലോ അപ്പൊ ഇങ്ങനെ ഓരോന്ന് പറഞ്ഞു ഞാൻ വീണ്ടും സ്വയം വിമർശനം നടത്തുന്നില്ല പുറത്തു ഇറങ്ങിയപ്പോ തന്നെ ഫസ്‌നയുടെ മുറിയിൽ ഇരുട്ട് കണ്ടു ഉണർന്നിട്ടില്ല അവൻ മുറിയുടെ വാതിലിൽ മുട്ടി മുറിയിൽ ലൈറ്റ് തെളിഞ്ഞാപ്പോൾ അവൻ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു

💬 Comments

View all comments