0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

ശേഷമാണ് ഭക്ഷണം അന്നും അവൻ തയ്യാറാക്കി ഭക്ഷണം കഴിഞ്ഞു നമുക്കിറങ്ങണം ട്ടോ അവൻ അവളോട്‌ പറഞ്ഞു മം അവൾ ഒന്നുമൂളി പിന്നെ തനിക്ക് ആവശ്യമുള്ള ഡ്രസ്സ്‌ ഒക്കെ അവിടെ ഒരു ട്രോളി ഉണ്ട് അതിൽ പാക്ക് ചെയ്തു എടുത്തോളൂ വീട്ടിൽ എന്റെ പഴയ ഡ്രസ്സ്‌ ഒക്കെ ഉണ്ട് അതൊക്കെ പഴയതു അല്ലേ ഇതൊക്കെ ഇങ്ങനെ വാങ്ങിവച്ചിട്ടു കാര്യമൊന്നുമില്ല താൻ ആവശ്യം ഉള്ളതൊക്കെ പാക്ക് ചെയ്‌തെടുത്തോ പിന്നെ അവൾ എതിർത്തൊന്നും പറഞ്ഞില്ലേ ട്രോളി എടുത്തു അതിൽ വസ്ത്രങ്ങൾ ഒക്കെ അടുക്കിവച്ചു ഒരുതരത്തിൽ ഇത് നല്ലതാണ് ഇതൊക്കെ വിലകൂടിയവ ആണ് ഇതൊക്കെ കാണുമ്പോൾ അവർ കരുതിക്കോട്ടെ ഞാൻ ഭയങ്കര ഭാഗ്യവതി ആണെന്ന് അവർ രണ്ടുപേരും ഒരുങ്ങി ഇറങ്ങി വണ്ടിയിൽ കയറി വീട്ടിലേക് പുറപ്പെട്ടു ഒരൽപ്പം ദൂരം ഉണ്ട് വീട്ടിലേക് കുറച്ചു ഡ്രൈവിംങിന് ശേഷം അവർ വീടെത്തി സാകിർ അവളെ ഇറക്കി തിരിച്ചുപോകും എന്നുകരുതി ഫസ്ന വീട്ടിൽ വരുന്ന കാര്യം ഒന്നും വിളിച്ചു പറഞ്ഞിരുന്നില്ല പോകുന്ന വഴിയിൽ ഒരു വലിയ ടെക്സ്റ്റ്‌ടൈൽസ് മുന്നിൽ വണ്ടി നിർത്തി ഇറങ്ങുന്നേരം അവൻ അവളെ വിളിച്ചെങ്കിലും അവൾ ഇറങ്ങാതെ ഇരുന്നു 1മണിക്കൂറോളം എടുത്താണ് സാകിർ തിരിച്ചു വന്നത് കയ്യിൽ ഒരുപാട് കവരും ഉണ്ടായിരുന്നു എല്ലാം വണ്ടിയുടെ ഡിക്കിയിൽ കയറ്റിവച്ചശേഷം ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു ഒരു ബാങ്ക് കാർഡ് ഫസ്‌നയുടെ നേരെ നീട്ടി 2482 അവൻ ഫസ്‌നയോട് പറഞ്ഞു ഏഈ ഫസ്ന മനസ്സിലാവാത്തപോലെ ചോദിച്ചു കാർഡിന്റെ നമ്പർ ആണ് ഞാൻ പോയാൽ വല്ല ആവശ്യവും വന്നാൽ ഉപയോഗിക്കാം എനിക്ക് അങ്ങനെ പ്രതെയ്കിച്ചു ആവശ്യം ഒന്നും ഉണ്ടാവാറില്ല

💬 Comments

View all comments