0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

കഴിഞ്ഞപ്പോൾ ഫസ്ന മുറിയിലേക്ക് കടന്നുവന്നു ഭയങ്കര സന്തോഷത്തിൽ കയറിവന്ന അവൾ പെട്ടെന്ന് സൈലന്റ് ആയി അവൾ ഒന്നും മിണ്ടാതെ കട്ടിലിന്റെ ഒരു സൈഡിൽ അവനു നേരെ എതിർവശത്തേക്കു നോക്കി കിടന്നു അപ്പൊ തീരുമാനത്തിൽ മാറ്റമൊന്നുമില്ല അവൻ ആരോടെന്നില്ലാതെ പറഞ്ഞു ഒരാഴ്ച അല്ലെ ആയിട്ടുള്ളു സമയം ഇനിയു ഉണ്ട് അവൾ കിടന്നുകൊണ്ട്തന്നെ പറഞ്ഞു കോപ്പ് അവൻ കപടദേഷ്യത്തിലും നിരാശ ചേർത്തും പറഞ്ഞു കേറികിടന്നു ഫസ്ന പുതപ്പിനുള്ളിൽ ഊറിച്ചിരിച്ചു പാവം അവൾ മനസ്സിൽ ഓർത്തു പിറ്റേന്ന് പെങ്ങൻമ്മാർ വിളിച്ചപ്പോൾ ആണ് ഫസ്ന കണ്ണുതുറക്കുന്നതു എന്താടി രണ്ടിനും മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല അവൾ പിന്നേം പുതപ്പിനുള്ളിൽ കയറി അപ്പോഴാണ് ഇന്നലെ സാകിർ അടുത്ത് ഉള്ള കാര്യം ഓർമ്മ വന്നത് അവൾ പുതപ്പുമാറ്റി നോക്കി ഇല്ല കട്ടിലിൽ ഇല്ല പിന്നെ ബാത്റൂമിലേക്കു നോക്കി അവിടെയും ഇല്ല കെട്ട്യോനെ ആണെകിൽ സുബഹി നിസ്കരിക്കാൻ പോയി ജോഗിങ് ഒക്കെ കഴിഞ്ഞു വന്നു കുളിച്ചു ഇപ്പൊ മുന്നിൽ ഉപ്പയോട് സംസാരിച്ചു ഇരിക്കുന്നുണ്ട് ഉപ്പയുടെ കൂടെ കടയിൽ പോകണം എന്ന് പറഞ്ഞിരിക്കുകയാണ് പിന്നെ ഞമ്മൾ വിളിക്കാൻ വന്ന കാര്യം ഇത്തയെ വിളിക്കാൻ ഉമ്മ വിട്ടതാണ് സുബ്ഹിക്ക് ഉമ്മ കൊറേ വിളിച്ചു ഇത്താത്ത എണീറ്റില്ല പിന്നെ ഇപ്പൊ ഞമ്മളെ വിട്ടു ഇനീം എണീറ്റില്ലെകിൽ തലയിൽ കൂടി വെള്ളം ഒഴിക്കും എന്നുപറഞ്ഞു ഇപ്പൊത്തന്നെ 8മണി ആയി അവൾ പതുക്കെ എണീറ്റു ബാത്‌റൂമിൽ പോയി കുളിച്ചു നിസ്കാരം കഴിഞ്ഞു പതുക്കെ അടുക്കളയിൽ എത്തി അന്റെ കുട്ടിക്കളി ഇതുവരെ മാറീലെ ഫസ്ന അന്റെ ഭർത്താവാണ് ആ ഉമ്മറത്തു ഉള്ളത് ആ ബോധം ഉണ്ടോ അനക്ക്

💬 Comments

View all comments