Chapter Title : നാദിയ [അഹമ്മദ്]
വാ നമുക്ക് ഭക്ഷണം കഴിക്കാം അവൻ അവളെ പിടിച്ചെഴുന്നേല്പിച്ചു പതുക്കെ ഡൈനിങ്ങ് ടേബിളിൽ കൊണ്ടിരുത്തി ഭക്ഷണം പൊതിതുറന്നു വിളമ്പിക്കൊടുത്തു അവൾ ഒരുതാല്പര്യവും ഇല്ലാത്തമട്ടിൽ ഇരിക്കുന്നു അതെ തനിക്കു ഭക്ഷണത്തോട് ഇപ്പൊ താല്പര്യം കുറവാണ് എന്നുകരുതി പരമാവധി കുറച്ചേ വിളമ്പിയിട്ടുള്ളു അതുമുഴുവൻ കഴിക്കാതെ എഴുന്നേൽക്കാം എന്ന് താൻ കരുതണ്ട ഫസ്ന മടിച്ചു മടിച്ചു ഭക്ഷണം കയിച്ചുതീർത്തു പതുക്കെ അവന്റെ കൈകളിൽ തൂങ്ങി മുറിയിലെത്തി പതുക്കെ കട്ടിലിൽ സ്ഥാനം പിടിച്ചു അവൻ ഹോട് ബാഗ് പുറത്തു വച്ചു ചൂട് പിടിച്ചു കൊടുത്തു അത് അവൾക്കു വലിയ ആശ്വാസം ഉണ്ടാക്കിക്കൊടുത്തു പതിയെ അവളുടെ കാലിലെ മസിലുകൾ തടവുകൊടുത്തപ്പോൾ അവൾ ആദ്യം അതൊന്നു ആസ്വദിച്ചുവെങ്കിലും സാകിർ ഹുസൈൻ ആണ് തടവുന്നത് എന്ന ബോധം അവനെ പിന്തിരിപ്പിക്കാൻ അവളുടെ മനസ്സു പറഞ്ഞു ശരീരം അതിനു ശ്രമിച്ചു എങ്കിലും അവൻ അതുകാര്യമാക്കിയില്ല താൻ ഉറങ്ങിക്കോ ഞാൻ അപ്പുറത്തുകാണും എന്നുപറഞ്ഞു പോകാൻ ഒരുങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി ഇക്കാക്ക ഇന്നു ന്റെ കൂടെ കിടന്നോ എന്നുപറഞ്ഞു അവൾ അവനെ തന്റെ കട്ടിലിൽ ഇടം നൽകി അവന്റെ നെഞ്ചിൽ അവൾ തലവച്ചുകിടന്നപ്പോൾ അവൻ ഓർത്തു ഒരോ സ്ത്രീക്കും ആർത്തവം വ്യത്യസ്തമാണ് നാദിയ ഈ സമയം തന്നെ അടുപ്പിക്കുക പോലുമില്ല അവൾ എല്ലാത്തിലും ബോൾഡ് ആണ് ഈ സമയം നന്നായി കൈകാര്യം ചെയ്യും പക്ഷെ തന്നെ അടുപ്പിക്കില്ല ഫസ്ന പക്ഷെ മറ്റൊരു ചിന്തയിലാണ് താൻ വിചാരിച്ചതിലും വ്യത്യസ്തനാണ് ഈ മനുഷ്യൻ തന്റെ ചിന്തകളാൽ കെട്ടിപ്പടുത്ത കൊട്ടാരം തകർന്നുവീണു എന്തൊക്കെ ആയിരുന്നു തന്റെ ഇഷ്ടങ്ങൾക്കു വില കിട്ടില്ല
💬 Comments
View all comments