0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.6K

കുട്ടത്തിൽ ഇല്ല അപ്പോൾ അത് മനപ്പൂർവ്വം മാറ്റിയത് തന്നെയാണ് അത് നാദിയയെകുറിച്ചുള്ളത് തന്നെയാണ് എന്നവൾക്ക് മനസിലായി കാരണം അവളെ കണ്ടുമുട്ടിയതിനെ പറ്റി തൊട്ടുമുൻപുള്ള ഡയറിയിൽ ഉണ്ട് അതിനുശേഷം പുതിയ ഡയറി ആണുള്ളത് അതായത് ആ ഡയറി മാറ്റിയിരിക്കുന്നു എന്നുതന്നെ അതിനെപ്പറ്റി സാക്കിറിനോടുതന്നെ ചോദിക്കാം പക്ഷെ അവന്റെ ഭൂതകാലത്തിന്റെ ഓർമകൾ അവളെയും വളരെ നോവിച്ചു അവൾ കണ്ണീർ പോയിച്ചുകൊണ്ടിരുന്നു വൈകിട്ട് വരുന്ന സാകിർ കാണുന്നത് കട്ടിലിൽ മുട്ടിൽ തലവെച്ചു കൈകൾ രണ്ടും കാലുകളോട് കൂട്ടി പിടിച്ചു കരയുന്ന ഫസ്‌നയെ ആണ് ചുറ്റും തന്റെ ഡയറി ഇരിക്കുന്നത് കണ്ടപ്പോ തന്നെ കാര്യം അവനു വ്യക്തമായി അവൻ പതിയെ തന്റെ കൈ അവളുടെ തോളിൽ വച്ചു പതുക്കെ കുലുക്കി വിളിച്ചു ഫസ്ന മോളെ ടോ അവൾ പതുക്കെ തല ഉയർത്തി കണ്ണുകൾ കരഞ്ഞു തളർന്നിരിക്കുന്ന അവനെ കണ്ടപ്പോൾ അവൾ വീണ്ടും കരയാൻ ഒരുങ്ങുകയാണ് അയ്യേ ഇതൊക്കെ വായിച്ചു കാരായ തന്നോടാരാ ഇതൊക്കെ എടുത്തു നോക്കാൻ പറഞ്ഞത് അവൻ അവളുടെ കവിളുകളിൽ കൈ വച്ചുകൊണ്ട് പതിയെ അവളുടെ കണ്ണുനീർ തുടച്ചു കളഞ്ഞു എന്നോട് ഒന്നു പറയായിരുന്നില്ലേ ഉമ്മയെ പറ്റിയെങ്കിലും അതിനൊക്കെ എത്രയോ സമയം ഉണ്ടായിരുന്നല്ലോ തന്നോട് ഇത്ര പെട്ടെന്ന് ഇതൊക്കെ വായിക്കാൻ ആര് പറഞ്ഞു അവൾ പതുക്കെ അവന്റെ നെഞ്ചിൽ തലവച്ചു അതെ എനിക്ക് വിശക്കുന്നു ഉച്ചക്ക് ഒന്നും കഴിച്ചില്ല ഉണ്ണാൻ വരാൻ പറഞ്ഞിരുന്നു താൻ അള്ളോ ഞാൻ ഒന്നും ഉണ്ടാകിട്ടില്ല ഇക്ക ഇനി എന്തുചെയ്യും നല്ലോണം വിശക്കുന്നുണ്ടോ അവൾ നിഷ്കളങ്കമായാണ് അത് ചോദിച്ചത് അവൻ തന്റെ കൈകളിൽ അവളുടെ മുഖം കോരി

💬 Comments

View all comments