Chapter Title : നാദിയ [അഹമ്മദ്]
നിക്ക് വേറൊരു കാര്യം കൂടി ചോദിക്കാൻ ഉണ്ട് അതെന്ത് കാര്യം അവൻ സംശയത്തോടെ ചോദിച്ചു അതുപിന്നെ ഇക്കാക്ക് വിഷമം ആവാൻ പാടില്ല പിന്നെ എന്നോട് പിണങ്ങുകയും ചെയ്യരുത് ഓക്കേ ആണോ വിഷമം ആവുമോ ഇല്ലയോ എന്നത് കാര്യം കെട്ടുകഴിഞ്ഞു തീരുമാനിക്കാം എന്തായാലും തന്നോട് പിണങ്ങില്ല എന്നുറപ്പാണ് ആ കാര്യത്തിൽ ഗ്യാരണ്ടി തരാം അതില്ലേ ഇക്ക ഇങ്ങളെ ഡയറി ഇന്നു ഞാൻ വായിച്ചീനല്ലോ മം അതിനു അതിനൊന്നും ഇല്ല പക്ഷെ അതിലെ ഒരു ഡയറി കാണുന്നില്ല അത് എവിടാ നാദിയ എന്ന പേര് നേരിട്ട് ചോദിക്കാൻ ഉള്ള മടി കാരണം അവൾ അങ്ങനെ പറഞ്ഞൊപ്പിച്ചു അതോ അത് ഞാൻ മാറ്റി വെച്ചതാ നിനക്ക് ഇപ്പൊ അതെന്തിനാ അതെന്തിനാ ഇങ്ങള് മാറ്റിവെച്ചത് അവൾ നിഷ്കളങ്കത പരമാവധി വരത്തക്കരീതിയിൽ ചോദിച്ചു അത്….. അത് ……..അതിൽ… ന്റെ….. നാദിയാന്റെ ഓർമ്മകൾ ഉള്ളതോണ്ട് അവന്റെ ശബ്ദം ഒന്നിടറി ഇക്കാക്ക വിഷമായോ ഏയ്യ് ഇല്ല നീ വന്നതിനു ശേഷം ഓൾടെ ഓർമ്മകൾ വന്നാലും ഞാൻ പിടിച്ചു നിൽക്കും അതിപ്പോ പറ്റും മുമ്പായിരുന്നെങ്കിൽ ഇപ്പൊ നാലു preasure ടാബ്ലറ്റ് കഴിക്കേണ്ടിവന്നേനെ പിന്നെ അവിടെ ഒരൽപ്പനേരം നിശബ്ദത ആയിരുന്നു ഫസ്ന.. എന്താ ക്കാ നിനക്ക് അറിയണോ നാദിയാനെ പറ്റി അവളുടെ മുഖമൊന്നു വിരിഞ്ഞു പക്ഷെ അവന്റെ വിഷമം ഓര്ത്തപ്പോള് അവൾ പറഞ്ഞു വേണ്ട ഇക്ക എന്തിനാ വെറുതെ വേണ്ട ഫസ്ന നീ അറിയണം നിന്നെപ്പറ്റി ന്റെ ബുദകാലത്തെപറ്റി ന്നെ മാറ്റിയെഫുക്കാൻ സ്വന്തം ജീവൻ അപകടത്തിൽ ആക്കിയ ന്റെ നാദിയെ പറ്റി നീ അറിയണം ഓളാ ഓളാ എല്ലാം തന്നെ
💬 Comments
View all comments