Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
ക്ഷമിക്കണേ അമ്മേടെ മോൻ "
അതിന് അമ്മയുടെ കവിളിൽ ഒരു ഉമ്മയായിരുന്നു മറുപടി. ഇത്രയും നല്ല ഒരു ഭാര്യയെ എനിക്ക് സമ്മാനിച്ചതിൽ
" എടാ മോൾടെ കൂടെ തന്നെ കാണണേ.. ഒറ്റക്കാകിട്ട് എങ്ങോട്ടും പോകല്ല്... എന്നാൽ ഇനി നിൽക്കണ്ട നടയടക്കും ഇറങ്ങിക്കോ രണ്ടാളും... "
ഞാൻ കാറിൽ കേറി വെളിയിലേക്ക് ഇറക്കി അവൾ വന്നു കേറിയപ്പോ ഞാൻ വണ്ടി മുന്നോട്ട് എടുത്ത് കുറച്ചുനേരം ആരും ഒന്നും മിണ്ടില്ല
വിരാമം ഇടാൻ ഞാൻ തന്നെ തീരുമാനിച്ചു
" അമ്പലത്തിൽ പോയി തൊഴുതിട്ട് നമ്മക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ടേ... നീ നിനക്ക് ആവശ്യം ഉള്ളത് വാങ്ങിക്കോണം കേട്ടോ.."
അത്രേം നേരം വെളിയിലേക്ക് നോക്കി പുറത്തെ കാഴ്ചകൾ ശ്രദിച്ച പെണ്ണ് പെട്ടന്ന് എന്നെ ഒന്ന് നോക്കി
" എനിക്ക് ഒന്നും അങ്ങനെ വാങ്ങൻ ഇല്ലേട്ടാ... "
ചെറിയ ഒരു പമ്മലോഡ് കൂടിയാണ് അവളുടെ സംസാരം
" അതെ., വാങ്ങിക്കാമോ എന്നല്ല ഞാൻ ചോദിച്ചേ... വാങ്ങണം എന്നാ പറഞ്ഞെ... അതുകൊണ്ട് എന്റെ ഭാര്യ ഞാൻ പറയണത് കേട്ട മതിട്ടോ.... "
അതിനവൾ എന്തിനോ ആർക്കോ വേണ്ടി ഒന്ന് ചിരിച്ചു. ചിലപ്പോൾ ഞാൻ ഈ കാണിക്കുന്ന സ്നേഹം തനിക്ക് അർഹത പെട്ടതല്ലെന്ന് തോന്നിക്കണം അല്ലങ്കിൽ ഇങ്ങനെ ഒക്കെ ചെയ്താൽ വീട്ടിൽ ഏട്ടത്തിയും അമ്മയും വല്ലതും പറയുമോ എന്ന് തോന്നിക്കാണും
അങ്ങനെ അമ്പലത്തിൽ എത്തിയതറിഞ്ഞില്ല തൊഴുതു ഇറങ്ങിയപ്പോ നനഞ്ഞു പാതികീറിയ വാഴയിലയിൽ നിന്നും കുറച്ച് ചന്ദനം എന്റെ നെറ്റിയിൽ അവൾ ചാർത്തിതരുമ്പോ എനിക്ക് ഇതെല്ലാം ആദ്യനുഭവം ആയിരുന്നു.. അതിന്റെ ഒരു ത്രിൽൽ അങ്ങനെ നിന്ന് പോയി
" രണ്ടും കൂടെ അമ്പലപ്പറമ്പിൽ എന്തോന്നാ കിന്നാരം... "
ശരിയെച്ചിയാണ് ഏട്ടത്തിയുടെ കൂട്ടുകാരി. ചങ്ക്എന്നൊക്കെ വേണേൽ പറയാം
അങ്ങനെ ചേച്ചിയോട് കുറച്ചുനേരം കത്തിയും വെച് ഞങ്ങൾ ഗ്രാമത്തിന്റെ പച്ചപ്പിനോട് വിടപറഞ്ഞു ടാറിട്ട വഴികളിലേക്ക് ചേക്കേറി.
അതെല്ലാം ഈ പെണ്ണിന് പുതിയ കാഴ്ചയായിരുന്നു എന്ന് ഞാൻ അറിയുക ആയിരുന്നു.. പുറത്തെ ഓരോ കടകളും ചില്ലിലിട്ട ബേക്കറി ഐറ്റം കാണുമ്പോ പെണ്ണിന്റെ കണ്ണ് വിടരുന്നത് ഞാൻ അറിയുണ്ടായിരുന്നു അതെല്ലാം ഒരു ചിരിയോടെ കണ്ട്
💬 Comments
View all comments