Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
ഞാൻ വണ്ടിയും പാർക്കിൽ ഇട്ട് അവളുടെ കൈയും പിടിച്ചു മാളിലേക്ക് നടന്നു. അത് കണ്ടപ്പോളെ പെണ്ണിന്റെ കിളി പോയി അമ്പരന്ന് നിൽപ്പുണ്ട്
" ഏട്ടാ.... വേണ്ടെട്ടാ എനിക്ക് പേടിയാ ഞാൻ... ഞനൊറപ്പായും വീഴും... "
എസ്‌കേലേറ്റർ കേറുന്നതിന്റെ മേളമാണ് പെണ്ണ് ഈ കാണിക്കുന്നേ
" അഹ്... പേടിക്കതേടി പെണ്ണെ ഞാൻ ഇല്ലേ... ബാ... "
ഞാൻ കൈ നീട്ടിയതും പെണ്ണ് കൈ എന്റെ കൈക്ക് മുകളിൽ വെച്ച് ആദ്യപടി വെച്ചതെ കാൽ വലിച്ചു
" ഇല്ലേട്ടാ വയ്യാ എന്നെകൊണ്ട് പറ്റണില്ല... ഏട്ടൻ പോയി നോക്കിട്ട് വന്നമതി ഞാൻ താഴെ കാണും "
പുറകിൽ നിൽക്കുന്നവർ ഞങ്ങളെ കടന്നു സ്റ്റൈർ കയറുമ്പോൾ ഒരു ചിരിയുണ്ട് എല്ലാരിലും . അതുകണ്ടു എല്ലാർക്കും ഒരു ചിരിയും പാസ്സാക്കി തിരിഞ്ഞു നടന്ന പെണ്ണിനെ ഞാൻ എടുത്ത് പൊക്കി.. ഞെട്ടി അവൾ മാത്രമല്ല എല്ലാരും ചുറ്റും ഉള്ളവർ ഞങ്ങളെ തന്നെ ഉറ്റുനോക്കുന്നത് പെണ്ണിന് വല്ലാത്ത ചമ്മൽ ഉണ്ടാക്കി അതിന്റെ പ്രതിഫലം എന്നോണം എന്റെ കൈയിൽ കിടന്ന് പെണ്ണ് കൂതറുണ്ട്.
" തെഴെറക്കെട്ടാ.... ദേ എല്ലാരും നോക്കണ് അയ്യേ നാണക്കേട്.... "
സ്റ്റൈർ കയറുന്നതിനൊപ്പം അവൾ വിളിച്ചുപറഞ്ഞതിനൊന്നും ഞാൻ മറുപടി കൊടുക്കുന്നില്ലന്നറിഞ്ഞതോടെ പെണ്ണടങ്ങി എന്റെ കഴുത്തിൽ കൈയും കോർത്തു എന്റെ കണ്ണിലേക്ക് നോക്കി അങ്ങനെ കിടന്ന്
" അതെ ഇനി ഭാര്യനെ താഴെ ഇറക്കാട്ടോ... "
പുറകിൽ നിന്ന ഒരു കൂട്ടം പെൺകുട്ടികളുടെ ശബ്ദം ആണ് എന്നെയും എന്റെ ആമിയെയും ഉണർത്തിയത് ഒരു ചിരിയും കൊടുത്ത് ഞാൻ അവളെ താഴെറക്കി.. എന്റെ കൈയിൽ കോർത്തു പിടിച്ചു അല്പം കളർമങ്ങിയ ചുരിദാറും ഇട്ട് വരുന്ന പെണ്ണിനോട് എനിക്ക് സങ്കടവും ദെഷ്യവും തോന്നി.എന്തേലും വേണേൽ ഇവൾക്ക് എന്നോട് പറയരുതോ.. നേരെ തുണികടയിൽ കേറി ഉള്ളതെല്ലാം വലിച്ചെടുത്തു താഴെയിട്ട് അവൾക് ഒരു ഓപ്ഷൻ പറയാൻ പോലും ഇല്ലാതെ സകലതും വാങ്ങി ഇനി മേലാൽ നരച്ചതും മങ്ങിയതും ഇടരുത്.. വീട്ടിൽ ചെന്നിട്ട് വേണം പുല്ലെല്ലാം കത്തിക്കാൻ
" ഡോ....!! "
ഒറ്റ ഞെട്ട്... പുല്ല് നല്ലജീവൻ അങ്ങ് പോയി ഏത് പുന്നാര മോളാണോ,,
💬 Comments
View all comments