Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
മേലെ അവളുടെ കൈ അനാവരണം ചെയ്തു.
" എന്ത് ചെയ്യുന്നു.... വർക്ക് ചെയ്യുവാണോ.. "
. അതിന് അവൾ എന്നെ ഒന്ന് നോക്കി ഞാൻ അവർക്ക് വേണ്ട മറുപടികൾ കൊടുത്ത് അവളേം കൂട്ടി നേരെ റെസ്റ്റോറന്റ് സെക്ഷനിലേക്ക് നടന്നു അവിടെ ഇരുപ്പുറപ്പിച്ചു
" അതാരാ നുമ്പേ നമ്മള് കണ്ട ആ ചേച്ചി."
" അത് ഏട്ടത്തിയുടെ കോളേജിൽ പഠിക്കണ കുട്ട്യാ."
ഞാൻ മെനുവിലേക്ക് ശ്രദ്ധകേന്ദ്രികരിച്ചു, ഇവിടെ വയറ് തന്തക്കു വിളിച്ചു തൊടങ്ങി അപ്പോള.
" മം, ആ കുട്ടിക്ക് ഏട്ടനെ ഇഷ്ടയിരുന്നല്ലേ.... "
പുറത്ത് ചിരിക്കുണ്ടേലും അകത്തു ഉരുക്കുകയാണെന്ന് എനിക്ക് അറിയാം..ഞാൻ എങ്ങനും ഉപേക്ഷിച്ചു അവളുടെ പുറകെ പോകുവോന്നുള്ള തോന്നല് കാണും പാവത്തിന്
" ആ... എനിക്കറില്ല.,,, ഈ വെയ്റ്റർ എവിടെ പോയി കിടക്കണ് ... ശേ"
ഞാൻ ചുറ്റും നോക്കി ഒരു വെയ്റ്റർനെ തിരഞ്ഞു
" അത്രയ്ക്കും വിശപ്പുണ്ടോ "
" അല്ലാതെ പിന്നെ, വിശക്കാതെ ഇരിക്കാൻ എന്റെ അമാശയം പട്ടികൊണ്ടോയികുവാണല്ലോ... "
അതിന് പെണ്ണ് കുടു കുട ചിരിച്ചു കൊണ്ടിരുന്നപ്പോ വൈറ്റർ വന്ന്,പെട്ടെന്ന് പെണ്ണ് ഡീസന്റ് ആയി
അങ്ങനെ ഫുടൊക്കെ കഴിച്ചു അവിടുന്ന് ഇറങ്ങി , നേരെ പാർക്കിലേക്ക് വണ്ടി വിട്ടു. അവിടെ ഒരു വാകമരത്തിന്റെ ചോട്ടിലായി തണലും കാറ്റും കൊണ്ട് വെള്ളത്തിന്റെ ഓളവും എണ്ണി അങ്ങനെ ഇരുന്നു... ഞങ്ങൾക് രണ്ടാൾക്കും പരസ്പരം അറിയണമായിരുന്നു...! പറയണമായിരുന്നു, സ്നേഹികണമായിരുന്നു.. അതിന് സാക്ഷിയായി ചുവന്നു പട്ടുവിരിക്കുന്ന വാക സാക്ഷിയായി.
" എന്താണ് നിന്റെ മുന്നോട്ട് ഉള്ള തീരുമാനങ്ങൾ....? "
വെള്ളത്തിലേക്ക് കല്ലുകൾ ഇട്ട് ഓളം സൃഷിട്ടിക്കുന്ന ഞാൻ ഒരു വേള അവളിൽ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോ അവളെ ശ്രദിച്ചു. പുള്ളികാരിയുടെ കണ്ണുകൾ കുറച്ചു ദൂരെയായി നിൽക്കുന്ന ഐസ് ക്രീം വണ്ടിയിൽ ആണെന്ന് അറിഞ്ഞതോടെ ഒരു ചിരിയോടെ രണ്ടു കോൺഉം വാങ്ങി തിരിച്ചു വന്ന് അവൾക്കു നേരെ നീട്ടിയപ്പോ പെണ്ണിന്റെമുഖം വിടർന്നു.
ഒന്നിന്റെ അംഗം കഴിഞ്ഞോ എന്റീശോയേ.... അടുത്തതിനായി എന്റെ തൊളിൽ തോണ്ടിയ അവളെ നോക്കുമ്പോ കുറുമ്പോടെ ഉള്ള മുഖം കണ്ടു. ചിരിച്ചു കൊണ്ട് തന്നെ എന്റെ പാതിയും
💬 Comments
View all comments