0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1603

ഞനോ അടിപൊളിയോ എനിച്ചു വയ്യാ.

" അല്ല ചേട്ടനെ കുറിച്ച് ഒന്നും പറഞ്ഞില്ലാലോ... "

പിന്നെ കുറച്ചുമുന്നേ എന്നെ കുറിച്ച് പറഞ്ഞത് നിന്റെ തന്തയാണല്ലോ എന്ന് ചോദിക്കാൻ നാവ് തരിച്ചതാ പിന്നെ വേണ്ടെന്നു വെച്ച്

" അങ്ങനെ ഒന്നും ഇല്ല ഫാഷൻ മേഖലയിൽ ആണ് ജോലി.. ഇടക്ക് നാട്ടിൽ വരും അങ്ങനെ അങ്ങനെ "

" അപ്പൊ ഗേൾഫ്രണ്ട്‌സ് ഒന്നും ഇല്ലേ "

എനിക്ക് രണ്ടാമതൊന്നു ചിന്തിക്കണ്ട വന്നില്ല

" ഏയ്യ് എനിക്കോ.... നെവർ ഐ സ്റ്റിൽ സിംഗിൾ "

എന്നും ഒരു ചിരിയോടെ പറഞ്ഞ് തീരലും അഞ്ചുനേ നോക്കിയ ഞാൻ കാണുന്നത് പുറകിലേക്ക് നോക്കി പെട്ടെല്ലോ ഈശ്വര എന്നാ മുഖത്തോടെ നിൽക്കുന്ന അഞ്ജുവിനെയാണ്

അമ്മേ.... ആമി

" ഹാ ചേച്ചി ഇവിടെ ഉണ്ടായിരുന്നോ... ഇവര് പറഞ്ഞ് കല്യാണം കഴിഞ്ഞു ഇങ്ങോട്ടേക്ക് വന്നില്ലെന്ന്.. "

അഹ് തൃപ്തി ആയി ഇവൾക്ക് കാര്യം തിരക്കിയാൽ പോരെ അത് എന്തിനാ ഞങ്ങളുടെ തലേൽ ഇടുന്നെ , ഞാൻ അഞ്ചുനേ നോക്കി പെട്ടല്ലോ എന്ന് കണ്ണുകൊണ്ട് കാണിച്ചു അവിടേം ഇതേ അവസ്ഥ

" ആര് ഇവര് പറഞ്ഞോ നിങ്ങളോട്.... വേറെ എന്താ പറഞ്ഞെ "

ഇപ്പോ പോയ അടുത്ത ബസിനു വീട് പിടിക്കാം ഇല്ലേൽ നേരെ പരലോകത്തേക്ക് ടിക്കറ്റ് ഇവളെടുത്തു തരും

" ചേച്ചിക്ക്‌ കല്യാണം കഴിഞ്ഞു പോയപ്പോ ഭയങ്കര മാറ്റവാണെന്നു പിന്നെ പിന്നെ അഹ് ഈ ചേട്ടൻ നിങ്ങളുടെ കസിൻ ആണെന്നും സിംഗിൾ ആണെന്നും ഒക്കെ അല്ലേട്ടാ... "

ഒക്കെ ബൈ.........!! അവസാനം പറഞ്ഞപ്പോ എന്നെ നോക്കി അവൾ ഒരു കള്ളച്ചിരി ചിരിച്ചു അത് കണ്ടപ്പോ ഇപ്പൊ കാലൻ വിളിച്ചാൽ പൊത്തിനുള്ള പോച്ചയും പറിച്ചുകൊടുത്തു മൂപരുടെ കൂടെ പോകാം എന്നൊരു പ്ലാനിൽ ആയിരുന്നു ആ സമയം ഞാൻ,

അവളുടെ ചിരിയുടെ അർത്ഥം മനസിലായ ആമി എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് അഞ്ചുനേ പിടിച്ചു മുന്നിൽ നിർത്തി

" ഇത് നിന്റെ ആരാ....? "

എന്നെ ചൂണ്ടി കാണിച്ചു ആമി അത് ചോദിച്ചപ്പോ അഞ്ചു നിന്ന് വിയർത്തു

" ചോദിച്ചത് കെട്ടില്ലെടി ആരാണെന്ന്

💬 Comments

View all comments