0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1604

"

അവിടെ നിന്ന എല്ലാരും ഒന്ന് ഞെട്ടി എന്തിന് ഞാൻ വരെ ഇവൾക്ക് ഇങ്ങനേം ഒരു മുഖം ഉണ്ടായിരുന്നോ..ഈശ്വര മൂർഖനെയാണല്ലോ ചവിട്ടിയത്

" ഏട്ടൻ "

" മ് "

" ഇങ്ങേര് എന്റെ ആരാ...? "

അടുത്ത ചോദ്യം..,ചോദ്യങ്ങൾക്ക് മേലെ ചോദ്യം ഇവളാര് ജോൺ ബ്രിട്ടസോ..

" ചേച്ചിടെ ഭർത്താവ് "

തലകുനിച്ചു നിന്ന് എല്ലാരേം പാളി നോക്കി അത് പറഞ്ഞപ്പോ എല്ലാരും ഒന്ന് ഞെട്ടി പിന്നെ അത് ഒരുമാതിരി കളിയാക്കൽ ആയി. നാണമുണ്ടൂടാ മൈരേ എന്നൊരു ഭാവം.എന്നാൽ അതിൽ ഒരു മുഖത്ത് വിഷമം ഞാൻ കണ്ട് പക്ഷെ സന്ദർഫം ശെരിയല്ലാത്തത് കൊണ്ടും എന്റെ പെമ്പറന്നോതിയുടെ മൂഡ് ശെരിയല്ലാത്തതു കൊണ്ടും ഞാൻ ഒന്നും മിണ്ടില്ല..

എന്നാൽ ആ മുഖഭാവം കാണേണ്ടവർ കണ്ടെന്നു എന്നെ നോക്കുന്ന നോട്ടത്തിൽ നിന്നെനിക്കു മനസിലായി..

" നിങ്ങള് എന്നാ ചെല്ല് എനിക്ക് കുറച്ച് പണിയുണ്ട്... രണ്ടാളും അകത്തേക്ക് വട്ടോ... "

അതിൽ ഒരു ഭീഷണി ഇല്ലേ. ദൈവമേ ഇന്നങ്ങോട്ട് എല്ലാം മിന്നിച്ചു തൊടങ്ങിയെ ഉള്ളു അതിന് മുന്നെ ഷട്ടർ ഇടുവോ...

അവളുടെ വാക്ക് കേട്ട് തിരിച്ചു നടന്ന കുട്ടത്തിൽ രണ്ട് കണ്ണുകൾ എന്നെ ഒന്ന് നോക്കി ഞാൻ ഒരു അളിഞ്ഞ ചിരി കൊടുത്തു അതും ഒന്ന് ചിരിച്ചു

" കണ്ട പെണ്ണുങ്ങളെ നോക്കി നില്കാതെ കേറി പോ മനുഷ്യാ... "

എന്റെയും അവളുടെയും നോട്ടം കണ്ടപ്പോ പെണ്ണിന് വലിഞ്ഞു കേറി

" ഞാൻ വരുല്ല.. "

ഞാൻ വെളിയിൽ നിന്നുകൊണ്ട് തന്നെ കുറച്ച് ചിണുങ്ങി

" കേറുന്നതാ നിങ്ങൾക് നല്ലേ ഇല്ലേൽഞാൻ വടി എടുക്കും "

അടുത്തുള്ള മുല്ലയുടെ ചെടികരികിലേക്ക് ചെന്നു ഒരു കമ്പോടിച്ചു ഇല കളഞ്ഞു എന്റെ നേരെ നിൽക്കുന്ന പെണ്ണിനെ ഞാൻ ഒന്ന് നോക്കി അഞ്ചു അവളുടെ പുറകിൽ നിന്ന് വാ പൊത്തി ചൊരിക്കുന്നുണ്ട് എന്നെ ഈ അവസ്ഥയിൽ അക്കിട്ട് ചിരിക്കുന്നത് കണ്ടില്ലേ കുട്ടിപിശാശ്

ഇനിയിവൾ എല്ലാരുടേം മുന്നിലിട്ട് തല്ലുവോ.. ഈശ്വര എന്റെ ഫോളോവെർസ് കണ്ടാൽ എന്റെ സ്ഥിതി എന്തായിരിക്കും

" നി വടി കള എന്നാ ഞാൻ വരാം...

💬 Comments

View all comments