Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
"
ഞാൻ ഒന്ന് ചുറ്റും നോക്കി ആളുകൾ കുറച്ചുപേർ നോക്കുണ്ട് അതോടെ അകത്തേക്ക് കേറി കിട്ടാനുള്ളത് വാങ്ങിക്കം എന്ന് ഞാനും കരുതി വെറുതെ എന്തിനാ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണേ
" അത് വേണ്ട നിങ്ങള് കേറ് എന്നിട്ട് ഞാൻ വടി കളയാം.. "
" ആമി ആളുകൾ എല്ലാം നോക്കുന്നുണ്ട്.. ഞാൻ നിന്റെ ഭർത്താവാണ് അത് നി മറക്കരുത്.. പ്ലീസ് ഞാൻ വരാം അടിക്കരുത്. വടികളയെടി "
ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു മുന്നോട്ട് നടന്നതെ
" എടി നീ ഇതെന്തോന്നാ കാണിക്കുന്നേ.. ചെറുക്കനെ അകത്തേക്ക് കേറ്റാൻ "
പുറകിൽ നിന്ന് അമ്മ ചിരിയോടെ അവളുടെ കൈയിൽ നിന്ന് വടി വാങ്ങാൻ നോക്കി പറഞ്ഞു
" ശെരി ഞാൻ തല്ലില്ല കേറി വരാൻ പറ... "
എന്നും പറഞ്ഞു അവൾ തിരിഞ്ഞു നിന്ന്, അമ്മ എന്നോട് കേറിക്കോ എന്ന് ആഗ്യo കാട്ടിയപ്പോ ഞാൻ ഉളിലേക്ക് ഓടി, അവളുടെ അടുത്തെത്തിയതും
ആഹ്ഹ് .... ഒറ്റയടി ചന്തിക്കെട്ട് ചന്തിയും തിരുമ്മി ഒറ്റ ഓട്ടം അത് കണ്ട് എല്ലാരും ഒന്ന് ചിരിച്ചു പിന്നെ വെളിയിൽ അഞ്ചുന്റെ നേരെ എന്തൊക്കയോ പറയുന്ന കേട്ട്,, ആ യുദ്ധവും കഴിഞ്ഞു അകത്തേക്ക് കേറിയാതെ
" ശ്രീങ്കരിക്കാൻ പോയിരിക്കുന്നു..അല്ലേലും എന്നെ കെട്ടിയത് ഇഷ്ടണ്ടായിട്ടൊന്നും അല്ലലോ.. നമ്മള് പാവപെട്ടവരല്ലേ നാളെ എന്നെ ഇട്ടേച്ചു പോകാതില്ലെന്ന് ആര് കണ്ടു .. "
പെണ്ണ് കലിച്ചുതുള്ളി നിൽകുവാ ലാസ്റ്റ് പറഞ്ഞത് എനിക്ക് നന്നായി തന്നെ കൊണ്ട്
" ഇനി ഇത്പോലെ എന്തേലും നിന്റെ വായിൽ നിന്ന് വന്നാ പിന്നെ പറയാൻ നി ഉണ്ടാവില്ല... "
എന്റെ ഇതുവരെ കാണാത്ത ഭാവം കണ്ട് പേടിച്ച പെണ്ണ് ഓടി എന്നെ കെട്ടിപിടിച്ചു ഞാൻ തിരിച്ചു പിടിക്കാനോ സമാധാനിപ്പിക്കാനോ ശ്രമിച്ചില്ല
" എനിക്ക്.. നിക്ക് പേടിയാ എന്നെ ഇട്ടിട്ട് പോവോന്നു, എന്റയാ ആർക്കും കൊടുക്കൂല ഞാൻ.. "
ബോധം ഇല്ലാതെ പുലമ്പുന്ന അവളെ ചേർത്ത് പിടിക്കാനേ ആയുള്ളൂ എനിക്ക്, ഞാൻ അവളെ ഉപേക്ഷിച്ചു വേറെ പോകുമോ എന്നുള്ള പേടിയാണ് പാവത്തിന്
" ഞാൻ നിന്നെ വിട്ട് പോകണം
💬 Comments
View all comments