Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
എന്ന് മനസിലായ അവൾ ചെറു കുറുമ്പോടെ കതകിലെക്കു കണ്ണുകൾ പെയിച്ചു അത് പറഞ്ഞപ്പോ ആ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു
" ശേ.... എന്നാ ഒരു ഉമ്മ മതി തത്കാലം "
ഞാൻ എന്റെ കവിളിൽ അവളുടെ ചുണ്ടോടാടുപ്പിച്ചതെ പെണ്ണ് ചിരിച്ചോണ്ട് എന്റെ കവിളിൽ അമർത്തിയോരുമ്മ
" ബാ നമ്മക്ക് അഞ്ചുന്റെ പഠിപ്പിന്റെ കാര്യം എല്ലാരോടും പറയണ്ടേ.... "
ഉമ്മ കിട്ടിയ സന്തോഷത്തിൽ തിരിഞ്ഞു നടന്ന ഞാൻ പെട്ടെന്നു തിരിഞ്ഞു നിന്ന് അവളോട് ഓർമിപ്പിച്ചപോലെ പറഞ്ഞതും പെണ്ണ് മുടിയൊക്കെ നിവർത്തിയിട്ട് നെറുകിൽ ചാർത്താൻ സിന്ദൂരം എടുത്തപ്പോളെ ഞാൻ അത് വാങ്ങി തൊടുവിച്ചു, അവൾ അത് ആഗ്രഹിച്ചന്നപ്പോലെ എന്റെ കവിളിൽ വീണ്ടും ഒരു മുത്തം തന്നു..
" ഇനി നിന്നാൽ വേറെ പലതും നടക്കും അതുകൊണ്ട് ബാ പോവാം... "
അവളുടെ തോളിലൂടെ കൈയിട്ട് ചേർന്ന് നടന്നു ഞങ്ങൾ ഉമ്മറത്ത് എത്തി അഞ്ചു വെളിയിൽ തുക്കുവാണ് .
" മോളെ... ഒന്നിങ്ങു വന്നെടാ.. "
എന്ന് ഞാൻ വിളിച്ചതെ അവള് ചുലൊക്കെ താഴെയിട്ട് കൈ പാവാടയിൽ തൂത്ത് ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങളുടെ നിൽപ്പ് ഒക്കെ കണ്ടിട്ട് പെണ്ണിന് ചിരിയൊക്കെ വരണുണ്ട്
" എന്തേട്ടാ... എന്തിനാ വിളിച്ചേ "
" എടി അത് നിനക്ക്... "
ആമിയെ പറഞ്ഞ് മുഴുവപ്പിക്കാൻ സമ്മതിക്കാതെ ഞാൻ ഇടക്ക് കേറി വേലക്കിട്ടു
" അമ്മോയി.... അച്ചോ..... ഒന്നിങ്ങു വന്നേ..."
തല ചരിച്ചു അകത്തേക്ക് നീട്ടി വിളിച്ചതെ പെണ്ണുങ്ങൾ രണ്ടും ചിരിക്കാൻ തുടങ്ങി അതിന് കണ്ണുരുട്ടി പേടിപ്പിച്ചതെ അഞ്ചു ഒന്ന് പേടിച്ചു ഞാൻ ഒരു
💬 Comments
View all comments