Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
ചെല്ലുമ്പളുണ്ട് ദേ ഇരിക്കണ് മൂന്നും
" എന്റെ അമ്മേ ആ കൊച്ചിനെ അവളും അവളുടെ അമ്മയും കൂടെ വലിചിഴച്ചു കൊണ്ട് പോണാത് കാണണം ഹൊ സഹിക്കാൻ പറ്റില്ല മോളെ..."
ഏട്ടത്തിയാണ് കാര്യമായി എന്തോ നൊണയും കൊതിയും ഓതികൊടുക്കുവാണ് പെണ്ണുമ്പുള്ള.അത് കേൾക്കാൻ വേറെ രണ്ടെണ്ണം...എന്തായാലും ഏട്ടത്തിയുടെ വായിലെ വെള്ളോം വറ്റികുന്നതല്ലേ ഞാനും കൂടെ കെട്ടേക്കാം.താല്പര്യം ഉണ്ടായിട്ടല്ലട്ടോ.
" എന്നിട്ട്.. അവളെ തല്ലിയോ ചേച്ചി "
നിഷ്കളങ്കമായ ചോദ്യം അതിലുപരി ന്യായമായ ഒരു ചോദ്യം.. അല്ല ഇത് ആരുടെ കാര്യമാ ഏട്ടത്തി ഈ പറയണേ... ഞാൻ അങ്ങോട്ടേക് ചെന്ന് അവൾക്കു പുറകിലായി ഇരുന്നു. സംഭവം അറിയണമല്ലോ നമ്മടെ നാട്ടിലെ ഒരു കൊച്ചിന് അഹ് ഹാ....എന്നിലെ ഞാൻ തന്നെ കെട്ടിയിട്ട ഓൺലൈൻ ആങ്ങള ഉണർന്നു..
" അഹ് മോളെ കുറെ പാവം .. ഒരുപാട് കുത്തുവാക്ക് പറഞ്ഞു പാവം എല്ലാം കേട്ട് ഒന്നും മിണ്ടാതെ കണ്ണീർ ഓലുപ്പിച്ചു നിന്നതേ ഉള്ളു പാവം ."
എന്നലും കഷ്ടമുണ്ട് പാവം കൊച്ച്.. എനിക്ക് അറിയാവുന്ന വല്ലോരും അണോ ഈശ്വര... ഞാൻ മനസ്സിൽ ഓർത്ത് ചേട്ടത്തിക്കു നേരെ എന്റെ സംശയങ്ങൾ ഉന്നയിച്ചു
" ആ കൊച്ചിന്റെ കല്യാണം കഴിഞതാണോ ഏട്ടത്തി "
ഞെട്ടി തിരിഞ്ഞു എന്നെ നോക്കിയ അവൾക് ഞാൻ ഒരു ചിരി വെച്ചു കൊടുത്ത് അവളോട് കുറച്ചൂടെ ചേർന്നിരുന്നു അവളുടെ തോളിലൂടെ കയ്യിട്ടു ഞാൻ ഏട്ടത്തിയെ നോക്കി അവൾ ഒന്ന് വിറച്ചത് ഞാൻ അറിഞ്ഞു.. എന്നെ നോക്കിയില്ല അമ്മയെയും ഏട്ടത്തിയെയും മാറി മാറിനോക്കുന്നത് ഞാൻ കാണുണ്ട്. അമ്മ ഇതൊന്നും ശ്രദിക്കുന്നില്ല ഇടക്ക് കണ്ണൊക്കെ തുടക്കുണ്ട്,പാവം .ഏട്ടത്തി കഥ പറയുന്ന ഫ്ലോവയിൽ ആണ്
" അഹ് ടാ ... അവൻ ഒരു പാവമാടാ .. "
തോന്നി അത് അങ്ങനെ വരു....അങ്ങനെ സംഭവിക്കു...
" എന്നാലും ആ പാവം പെണ്ണിന്റെ വിധിയെ.. ഈശ്വര....അഹ് അനുഭവിച്ചല്ലേ പറ്റു,"
അമ്മ ആരോടെന്നില്ലാതെ പറഞ്ഞിട്ട് മൂക്കും സരിതലപ്പിൽ തൂത്ത് എണ്ണിറ്റ് അടുക്കളയിലേക്ക് പോയി
" ഏട്ടത്തിക്കു അറിയാവുന്ന കുട്ടരാണോ... "
" കഴിഞ്ഞ 3 വർഷമായിട്ട് അറിയാവുന്നവരാ... എന്നലും ഇന്നെങ്കിലും അവളെ
💬 Comments
View all comments