Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
ഒന്ന് സ്വീകരിച്ചാൽ മതിയായിരുന്നു "
നെഞ്ചിൽ കൈവെച്ചു ഊരക്ക് കൈയും കൊടുത്ത് അമ്മക് പിന്നാലെ നടന്നുപോകുന്നതിനിടയിൽ എനിക്കുള്ള മറുപടിയും കിട്ടി
" കഷ്ടമുണ്ടല്ലേ ആമി ... പാവം "
എന്റെ കൈയിൽ ഒതുങ്ങികൂടിയ അവളുടെ ചെവിയിൽ ഞാൻ അത് പറഞ്ഞപ്പോ പെണ്ണൊന്നു ഞെട്ടി
" ചേച്ചി സീരിയലിന്റെ കാര്യാ പറഞ്ഞെ.... "
എന്റെ മുഖത്തേക് ഒന്ന് നോക്കിയത് പറഞ്ഞപ്പോ ഞാൻ അവളെ വിട്ട് ചാടി എണ്ണിറ്റ്. പന്ന പെൺമ്പുള്ള അടിച്ചു വായിൽ തന്നല്ലോ...അവൾ കുടുകുട ചിരിക്കുന്നത് കണ്ട് എനിക്കും ചിരി വന്നു...
" എന്താ രണ്ടും കൂടെ ഭയങ്കര ചിരിയാണല്ലോ ....പറ ഞങ്ങളും ചിരിക്കട്ടെ "
ഏട്ടത്തിയുടെ ശബ്ദം ആണ് ആ ചിരിയിൽ നിന്ന് ഞങ്ങളെ മോചിപ്പിച്ചത്.പെട്ടെന്ന് പെണ്ണിന്റെ മുഖം ഒക്കെ തുടുത്തു നാണംകൊണ്ട് എന്റെ പിന്നിലായി ഒളിച്ചു എന്നിട്ട് എന്നെ ഒരു നോട്ടം. ഹൊ....
" അത്.....അല്ല അത് പോട്ടെ.....നിങ്ങള് ഇത് ഏത് പെങ്കൊച്ചിന്റെ കാര്യവാ ഇത്രേം നേരം പറഞ്ഞെ... "
ഞാൻ ഏട്ടത്തിയെ ഒന്ന് രൂക്ഷമായി നോക്കി.. ഇത്രേം നേരം എന്നെ ആകാംഷയുടെ മുന്നിൽ നിർത്തിയതല്ലേ...
" ആ കണ്ണീർ മഴയിലെ അപർണ്ണയെ കുറിച്ച്...."
മലര്....അപർണ്ണ അല്ല അപർണ്ണയുടെ പ...
അതേ മുഖഭാവത്തിൽ എന്നോട് അത് പറഞ്ഞപ്പോ.ഞാൻ ഒരു കൈ മലർത്തി പകുതി വിരലുകൾ ഉയർത്തി മുഖത്ത് പുച്ഛം വരുത്തി ഏട്ടത്തിയെ നോക്കി
" പിന്നെ എനിക്ക് ഒരാഴ്ച കൂടെ ഉണ്ട് ലീവ് അപ്പൊ ഞങ്ങള് അത് കഴിഞ്ഞേ പോണുള്ളൂ... "
അമ്മയെ നോക്കി തുടങ്ങിയാ സംസാരം അവളെ നോക്കിയാണ് അവസാനിച്ചത്
" അത് നന്നയി ഇവളെയൊന്നു കണ്ട് എനിക്ക് കൊതിതീർന്നില്ല "
എന്റെ പുറകിൽ നിന്നവളെ വലിച്ചു മുന്നിലേക്ക് നിർത്തി പൂണ്ടടക്കം കെട്ടിപിടിച്ചായിരുന്നു അമ്മയുടെ മറുപടി.അതിന് അവൾ ഒരു ചിരി ചിരിച്ചു.എന്താപ്പോ പറയാ. കുപ്പയിലും മാണിക്യം എന്നൊരു പഴംചൊല്ലു അനിവൃതം ആയി.
" നിനക്ക് എന്തേലും അവളോട് സംസാരിക്കാൻ ഉണ്ടേൽ നേരിട്ട് പറയെടാ... അതിന് അവൻ വളഞ്ഞു കുത്തി മുക്കിൽ പിടിക്കണ് "
ചമ്മി, നാറി... ഇല്ല നാറ്റിച്ചു....എനിക്ക് എന്തിന്റെ കേടായിരുന്നു.അവളെ നോക്കിയപ്പോ താഴേക്കു
💬 Comments
View all comments