Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
നോക്കി നിക്കണ്.. ഇവളുടെ ആരേലും ഭൂമിയും തുറന്ന് വരൂവെന്നു പറഞ്ഞിട്ടുണ്ടോ ദൈവമെ എപ്പോളും ഇപ്പോളും താഴേക്ക് നോക്കാൻ ....
" എനിക്ക് എന്റെ ഭാര്യയോട് പറയാൻ ഉള്ളത് ഞാൻ അവളോട് പറഞ്ഞോളാം..അയിന് ആരുടേം വക്കാലത്തൊന്നും ഈ അർജുൻ വിശ്വനാഥന് വേണ്ട "
ഞാൻ മുഖം കൊട്ടി സ്റ്റൈർ കയറി
" ഓ അവന്റെ ഒരു ഭാര്യ..... ഇന്നാ ഇതിനെ കൂടെ കോടോയിക്കോ... "
ഞാൻ അവളേം കൂട്ടി ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു....
×××××××××××××××××××××
അയ്യോ.........
കണ്ണാടിക്ക് മുന്നിൽ നിന്ന എന്റെ വായിൽ നിന്നാണ് സുഹൃത്തുക്കളെ ആ ഒച്ച വന്നത്
" എന്താ ...."
പരിഭ്രമം നിറഞ്ഞ സ്വരം
ഇവളുടെ പേര് എന്നാ.....? കോപ്പ് സ്വന്തം ഭാര്യയുടെ പേരറിയാത്ത ആദ്യത്തെ ഭർത്താവ് ഞാൻ ആയിരിക്കും.. വല്ല പൊന്നെന്നോ കരളേന്നോ വിളിച്ച് അഡ്ജസ്റ്റ് ചെയ്താലോ.... അയ്യേ അത് വേണ്ട ഞാൻ പഞ്ചാര ആണെന്ന് വിചാരിക്കും, ആദ്യമേ കൈന്ന് പോയി
"ഡി...... "
എന്നെ തന്നെ നോക്കി നിന്ന അവളുടെ കണ്ണുകൾ ഒന്ന് വെമ്പി...
" മം "
നേർത്ത മർമ്മരംഅതോടെ ഞാൻ അവളുടെ അടുത്തേക്ക് ഇരുന്നു
" സോറി.... ഇച്ചിരി ഒച്ച കൂടിപ്പോയി... "
ഞാൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അത് പറഞ്ഞപ്പോ ഒരു നേരിയ ചിരി എനിക്ക് തന്നവൾ തലകുനിച്ചു
" അതേ "
ഞാൻ വീണ്ടും വിളിച്ചു
" എനിക്ക്...ഉം...പേര് അറിയത്തില്ല....!!"
ചെറിയൊരു ലജ്ജയോടെ ആണ് ഞാൻ ചോദിച്ചത്.. പെണ്ണ് അടക്കി ചിരിക്കുണ്ട് കള്ളി...
പെട്ടെന്ന് എന്നെ ഒരു നോട്ടം.. ആ നോട്ടത്തിൽ ഞാൻ കണ്ട് അന്ന് ആ വഴിയിൽ വെച്ചുകണ്ട കാന്താരിയെ അല്ലെ
" അയ്യേ.... സ്വന്തം ഭാര്യയുടെ പേര് അറിയില്ലെന്ന്.. ആരും കേൾക്കണ്ട കഷ്ടോണ്ട്... "
മുക്കത്തു വിരൽ വെച്ചു കളിപ്പിക്കുന്ന ചിരി എന്നെ കളിയാക്കാൻ പെണ്ണിന് ഒരു പമ്മലും ഇല്ല...
" എങ്ങനെ ഇരുന്ന പെണ്ണാ... അവള് അവളുടെ തനി കുറുമ്പ് എടുത്തകണ്ടോ..... "
ഞാൻ അത് പറഞ്ഞപ്പോഴേക്കും അവൾ പിന്നേം പഴേപോലെ തലകുനിച്ചു ഇരിപ്പായി
"പേര് പറഞ്ഞില്ല....???"
ഞാൻ ആരോടെന്നില്ലാതെ
💬 Comments
View all comments