Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]
അപർണ്ണയുടെ പ...
അതേ മുഖഭാവത്തിൽ എന്നോട് അത് പറഞ്ഞപ്പോ.ഞാൻ ഒരു കൈ മലർത്തി പകുതി വിരലുകൾ ഉയർത്തി മുഖത്ത് പുച്ഛം വരുത്തി ഏട്ടത്തിയെ നോക്കി
" പിന്നെ എനിക്ക് ഒരാഴ്ച കൂടെ ഉണ്ട് ലീവ് അപ്പൊ ഞങ്ങള് അത് കഴിഞ്ഞേ പോണുള്ളൂ... "
അമ്മയെ നോക്കി തുടങ്ങിയാ സംസാരം അവളെ നോക്കിയാണ് അവസാനിച്ചത്
" അത് നന്നയി ഇവളെയൊന്നു കണ്ട് എനിക്ക് കൊതിതീർന്നില്ല "
എന്റെ പുറകിൽ നിന്നവളെ വലിച്ചു മുന്നിലേക്ക് നിർത്തി പൂണ്ടടക്കം കെട്ടിപിടിച്ചായിരുന്നു അമ്മയുടെ മറുപടി.അതിന് അവൾ ഒരു ചിരി ചിരിച്ചു.എന്താപ്പോ പറയാ. കുപ്പയിലും മാണിക്യം എന്നൊരു പഴംചൊല്ലു അനിവൃതം ആയി.
" നിനക്ക് എന്തേലും അവളോട് സംസാരിക്കാൻ ഉണ്ടേൽ നേരിട്ട് പറയെടാ... അതിന് അവൻ വളഞ്ഞു കുത്തി മുക്കിൽ പിടിക്കണ് "
ചമ്മി, നാറി... ഇല്ല നാറ്റിച്ചു....എനിക്ക് എന്തിന്റെ കേടായിരുന്നു.അവളെ നോക്കിയപ്പോ താഴേക്കു നോക്കി നിക്കണ്.. ഇവളുടെ ആരേലും ഭൂമിയും തുറന്ന് വരൂവെന്നു പറഞ്ഞിട്ടുണ്ടോ ദൈവമെ എപ്പോളും ഇപ്പോളും താഴേക്ക് നോക്കാൻ ....
" എനിക്ക് എന്റെ ഭാര്യയോട് പറയാൻ ഉള്ളത് ഞാൻ അവളോട് പറഞ്ഞോളാം..അയിന് ആരുടേം വക്കാലത്തൊന്നും ഈ അർജുൻ വിശ്വനാഥന് വേണ്ട "
ഞാൻ മുഖം കൊട്ടി സ്റ്റൈർ കയറി
" ഓ അവന്റെ ഒരു ഭാര്യ..... ഇന്നാ ഇതിനെ കൂടെ കോടോയിക്കോ... "
ഞാൻ അവളേം കൂട്ടി ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു....
×××××××××××××××××××××
അയ്യോ.........
കണ്ണാടിക്ക് മുന്നിൽ നിന്ന എന്റെ വായിൽ നിന്നാണ് സുഹൃത്തുക്കളെ ആ ഒച്ച വന്നത്
" എന്താ ...."
പരിഭ്രമം നിറഞ്ഞ സ്വരം
💬 Comments
View all comments