0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1566

എനിക്ക് ഇഷ്ട്ടാട്ടോ... ഈ പൊട്ടക്കണ്ണനെ..'"

" നിക്കെടി അവിടെ ...'"

പുറകെ ഓടാൻ നോക്കിയതും എന്റെ കാല് കട്ടിലിന്റെ കോണിൽ തട്ടി, ഞാൻ നിലവിളിച്ചു അവിടെ ഇരുന്നു പോയി. ഒരു കാര്യവും ഇല്ലായിരുന്നു എവിടോ ഇരുന്ന പാമ്പിനെ വേറെ പാലടത്തും വെച്ച അവസ്ഥയായി പോയി

" എന്താ... എന്തേട്ടാ... "

അവൾ ഓടി എന്റെ അടുത്തേക്ക് വന്നു. മുട്ട് കുത്തി എന്റൊപ്പം ഇരുന്നു എന്റെ കാല് നോക്കി

" എന്റെ കൃഷ്ണാ... ചോര വരണുണ്ടല്ലോ... "

അവൾ വെപ്രാളപ്പെട്ട് ചുറ്റും ഒന്ന് നോക്കി, പിന്നീട് എന്റെ കാലിലെ ചെറുവിരൽ വായിലേക്ക് വെച്ച് ആ ചോര നുണഞ്ഞു

" ഹാ... എന്താ ആമി നീ ഈ കാണിക്കണേ... "

അവളുടെ ആ പ്രവർത്തി ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും പെട്ടെന്ന് ഞാൻ കാല് വലിച്ചു

" തുപ്പല് നല്ലതാ മുറിവിന്, "

നിഷ്കളങ്കമായ അവളുടെ മറുപടിക്ക് മുന്നിൽ ഞാൻ ഒന്ന് നിന്ന് പോയി. ഓരോ കോണച്ച വിശ്വാസം,എങ്കിൽ പിന്നെ ഹോസ്പിറ്റലിൽ ഒരുലോഡ് തുപ്പലിറക്കിയാൽ മതിയല്ലോ..

" അവള്ടെ ചികിത്സാ.... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.. വാ ഇങ്ങോട്ട്.... "

അവളേം വലിച്ചു ബാത്‌റൂമിൽ കേറി കൈയിൽ വെള്ളം നിറച്ചു അവളുടെ വാ കഴുകി കൊടുത്ത് അപ്പോളെല്ലാം എന്നെ തന്നെ ഉറ്റുനോക്കുവായിരുന്നു ആ ഉണ്ടകണ്ണുകൾ

" നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി... "

ഒരു ചിരി സമ്മാനിച്ചവൾ വെളിയിലേക്ക് ഇറങ്ങി

" അതേ.... ഒരുങ്ങിക്കോ നിന്റെ വീട്ടിലെക്ക് പോണ്ടേ.... നുമ്പേ അതല്ലേ മോള് പറയാൻ വന്നേ... "

ആ മുഖത്ത് അമ്പരപ്പ് ഇതെങ്ങനെ എന്നൊരു ഭാവം. ചെറുനനവ് വീണ കണ്ണുകളിൽ തിളക്കം.

" വേണ്ടെട്ടാ... നാളെ പോകാം വീട്ടിൽ.

പിന്നെ..... എനിക്ക് ഇന്ന് ഒന്ന് അമ്പലത്തിൽ പോണവായിരുന്നു.. "

ഡോറിന്റെ അവിടെ നിന്ന് തിരിഞ്ഞു നോക്കിയ അവളോട് റെഡി ആയിക്കോ എന്ന് പറഞ്ഞപ്പോ. തലയാട്ടി അവൾ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ കേറി .. ഞാനും ഫ്രഷ് ആകാൻ താഴേക്കു പോയി

ഞാൻ കുളികഴിഞ്ഞു ഇറങ്ങിവന്നപ്പോ പെണ്ണ് അമ്മയോടും ചേട്ടത്തിയോടും എന്തൊക്കയോ സംസാരിച്ചു അടുക്കളയിൽ സഹായിക്കുന്നു.. അമ്മ അവളെ

💬 Comments

View all comments