Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]
അമ്മയും ഇവിടെ ഇല്ല ... അവർ അടുത്തൊരു വീട്ടിൽ കല്യാണത്തിന് പോയേക്കുവാ... ഇല്ലേൽ ഇപ്പൊ കാണാമായിരുന്നു പുകില്.
അപ്പോ തിരിച്ചു വരാം
കവർ പൊട്ടിച്ചു വണ്ടി കണ്ടപ്പോ രണ്ടാളുടേം കിളി പാറി എന്നെനിക് മനസിലായി
" ഇതിന് എത്ര ആയെന്നാടാ നാറി നീ ഞങ്ങളോട് പറഞ്ഞെ.. "
എന്നെ രൂക്ഷമായി നോക്കി ഏട്ടൻ എനിക്ക് നേരെ ചോദ്യം എറിഞ്ഞപ്പോ ഞാൻ ഒന്ന് പതറി
" ദാ... സർ എമൗണ്ട് ബില്ല് "
അഹ് തീർന്ന്.... അല്ല ഈ മലരൻ പോയില്ലായിരുന്നോ...?? ആ ഫോം തന്ന നാറിയാണ്
ആല്ലേൽ തന്നെ ബില്ല് കൊടുക്കാൻ ഇവനാര് ബിൽലാദനോ....!
" ഇങ്ങ് തന്നെ നോക്കട്ടെ "
എന്നും പറഞ്ഞു ഏട്ടത്തി ആ പേപ്പർ കൈയിൽ നിന്ന് വാങ്ങിയതേ...
" ഈശ്വരാ... "
നെഞ്ചത്ത് കൈവെച്ചുപോയി പാവം
" എന്നാടി... എന്നാന്നു... "
ഏട്ടൻ ഏട്ടത്തിയെ കുലിക്കി വിളിച്ചു.. അമ്പരന്ന മുഖത്തോടെ കൈയിലെ പേപ്പർ മാത്രം ഏട്ടന് നേരെ നീട്ടി അവിടേം ഇത് തന്നെ അവസ്ഥ
അപ്പോളേക്കും വന്നവർ പോയി നാട്ടുകാർ കുടി.. അത് പിന്നെ അങ്ങനെ ആണല്ലോ മറ്റുള്ളവരുടെ വീട്ടിൽ എന്ത് നടക്കുന്നു എന്നറിഞ്ഞില്ലെങ്കിൽ ഒരു സമാധാനവും അവർക്ക് കിട്ടുകേല..
" ഇതാരുടെ വണ്ടിയാ അജി.. "
രമണി ചേച്ചിയാണ്... ഇതറിഞ്ഞിട്ട് വേണം പെണ്ണുമ്പുള്ളക്ക് തൊഴിലുറപ്പില് പോയി ഡീറ്റെയിൽസ് കൊടുക്കാൻ. പണ്ട് പത്തിലോ മറ്റോ പഠിക്കുമ്പോ സുകുമാരൻ ചേട്ടന്റെ കടയിൽ നിന്ന് കോല് മുട്ടായി വാങ്ങി കഴിച്ചോണ്ട് വന്ന ഞാൻ സിഗരറ്റ് വലിച്ചെന്ന് വീട്ടിൽ പറഞ്ഞ മോന്റെ മോളാണ് നമ്മടെ രമണി
💬 Comments
View all comments