0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

ചേച്ചി... ദൈവമേ ചേച്ചിക്ക് നല്ലത് മാത്രം വരുത്തണേ.......

" ഇവന്റെയാ ചേച്ചി... "

ഏട്ടൻ അതും പറഞ്ഞു എന്നെ മാറ്റി നിർത്തി കൂടെ ഏട്ടത്തിയും

" ഇത് എങ്ങനും അച്ഛൻ അറിഞ്ഞാൽ.... "

" അറിയരുത്.....''

" എന്തോ.....?? "

" അല്ല പറയരുതേ എന്ന് പറഞ്ഞയാ... ''

" ഞങ്ങൾക്ക് എന്താ ഗുണം... "

" ഞാൻ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും "

" അതൊക്കെ നീ പെട്ടോ... ബട്ട് ഒരു ഡിമാന്റ് ഉണ്ട്.... "

ഞാൻ ഏട്ടന്റെ മുഖത്തേക്ക് ഒന്ന് നോക്കി.. ഇങ്ങേര്...

" നീ പോകുന്നവരെ ഇത് ഞാൻ ഓടിക്കും "

" അഹ് വേറെ നിവർത്തിയില്ലലോ മ്..... അച്ഛൻ അറിയുന്നതിലും നല്ലത് ഇത് തന്നാ... ശെരി കൊണ്ട് പൊക്കോ "

ഞാൻ വേറെ നോവർത്തിയില്ലാതെ സമ്മതം മൂളി.. ഇല്ലേൽ വരാൻ പോകുന്ന ഭാവിശ്യത്തുകൾ വളരെ വലുതായിരിക്കും

.

" അപ്പോപ്പിനെ ഞാൻ എന്താ വല്ല രണ്ടാങ്കെട്ടിലുള്ളതാണോ.. ഞാനും കൊണ്ടോകും "

കൊച്ചുകുട്ടികൾ വാശിപിടിക്കണ പോലെ നില്ക്കാ ഏട്ടത്തി

" ആഹ്ഹ്.... കൊണ്ട് പൊക്കോ പെണ്ണുമ്പുള്ളെ... "

" പ്ഫാ... പെണ്ണുമ്പുള്ള നിന്റെ മറ്റവള് "

ഒരാട്ടലും ഒറ്റ ചിരിയും... ഇതിന് വട്ട് തന്നെ.... ദൈവമേ എന്റെ ഏട്ടൻ

" പിന്നെ ഡയറി മില്കിന്റെ കാര്യം മറക്കണ്ട.. അപ്പോ ഒക്കെ ഞാൻ ദാ വരണു "

" അല്ല അപ്പൊ നിന്റെ മറ്റേ ബൈക്ക് എന്ത് ചെയ്യും "

" അതിനല്ലേ നിങ്ങള് മനുഷ്യാ...."

" പോടാ "

കേട്ടത് വിശ്വസിക്കാനാവാത്ത രീതിയിൽ

💬 Comments

View all comments