Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]
"
ഞാൻ ആ പെണ്ണിനെ ഒന്ന് നോക്കിട്ട് ഏട്ടത്തിക്ക് നേരെ നിന്ന്
" എന്നാ ഞാൻ പോയി സർട്ടിഫിക്കറ്റ് വാങ്ങി.. വീട്ടിലെക്ക് പോവാ "
അഹ്
ഏട്ടത്തിയിൽ നിന്ന് മറുപടി കിട്ടിയപ്പോ ഞാൻ ഓഫീസിലേക്ക് നടന്നു. പോകുന്ന പൊക്കിൽ അവളെ ഒന്ന് ഇരുത്തിനോക്കാനും ഞാൻ മറന്നില്ല
" മൊരടൻ "
ഞാൻ അവളെ പാസ്സ് ചെയ്തു പോയപ്പോളേക്കും ഒരു നേർത്ത ശബ്ദം അത് ഞാൻ കേട്ടെങ്കിലും തിരിഞ്ഞു നോക്കാൻ പോയില്ല.. മുന്നോട്ട് നീങ്ങി ഒരു ചെറു ചിരിയോടെ , സർട്ടിഫിക്കറ്റും വാങ്ങി തിരിച്ചു വരാന്തായിലൂടെ നടന്നപ്പോൾ ദേ ആ പെണ്ണ്.... ഏത് നമ്മടെ ( നമ്മടെ അല്ല എന്റെ... അയ്യടാ.. ) പൂച്ചക്കണി .. അവളുടെ കണ്ണുകൾക്ക് ഒരു കാന്തത്തിന്റെ ശക്തി
" ഹലോ...."
ആ ഒരു നീട്ടി വിളി ദൂരത്തുനിന്നുണെകിലും ആ വിളി അവസാനിച്ചത് എന്റെ അരികിൽലായിയാണ്
" അഹ് താൻ ഓ.... "
ഞാൻ ഓർമ്മപുതുക്കാൻ എന്നോണം ചോദിച്ചു
" അല്ലാതെ തന്നെ അറിയാവുന്ന ആരും ഇവിടെ ഇല്ലാലോ... ഹമ്... "
എന്റെ മറുപടിക്ക് ഒരു പൂച്ചം കലർന്ന ചിരിയോടെ ഉള്ള മറുപടി
" നിങ്ങളെ സയൻസ് ആൻഡ് ആർട്സ് പഠിപ്പിക്കുന്നത് ഇപ്പോളും ഗായത്രി മാധവ് അല്ലെ.. "
തിരിച്ചും ഒരുലോഡ് പൂച്ചം വാരി എറിഞ്ഞു കൊണ്ട് ഞാൻ ആ വാക്കുകൾ അവിടെ കൊണ്ട് നിർത്താൻ എന്നോണം തിരിഞ്ഞു
" അല്ലാ.... ഒന്ന് നിന്നെ മിസ്സിനെ എങ്ങനെ അറിയാം "
ആകാംഷ നിറഞ്ഞ സ്വരം
" അവൾ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു "
തിരിഞ്ഞുള്ള അതേ നടപ്പിൽ തന്നെ മറുപടിയും കൊടുത്ത് ഞാൻ നേരെ നടന്നു.. വെയ്റ്റിംഗ് ഷെഡിൽ നിന്ന് ബസും കേറി നാട്ടിലേക്ക് തിരിച്ചു.ഏതോ ഒരു കാറ്റിന്റെ തലോടലിൽ ഞാനും അലിഞ്ഞു ചേർന്ന്.. കണ്ടാക്ടർ വിളിച്ചപ്പോൾ ആണ് എനിക്ക് സോബോധം വന്നത്... നടേത്തി. ബസും ഇറങ്ങി വീട്ടിലെക്ക് ഉള്ള വഴിയേ നടന്നു.കാറ്റിന്റെ താഴുകലും ഏറ്റ്
ഒരുപാട് നടന്നപ്പോൾ.. ആരോ വിളിക്കുന്നത് പോലെ.... തോന്നിയതാവം.
" എടൊ... ഒന്ന് നിൽക്കടോ.. "
ഇതാരപ്പാ.... ദേ വരുന്നു
💬 Comments
View all comments