0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

കൊതുന്ന ഇടയിൽ കുറച്ചു ദെഷ്യത്തോടെ ആണ് ചോദ്യം )

മീനു : ഞാൻ ഇന്ന് ഇവിടെ ആണ് കിടക്കുന്നെ അപ്പ എന്നോട് കിടന്നോളാൻ പറഞ്ഞു... (അവൾ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു )

ആമി :ദേ പെണ്ണെ നിന്റെ കളി കുറച്ചു കൂടുന്നുണ്ടേ.. നിങ്ങളാ ഇവൾക്ക് വളം വച്ചു കൊടുക്കുന്നെ ( ചുമ്മാ കിടന്ന എന്റെ മെക്കിട്ടു ആയി. അമ്മയു മോളും അടികുടിയാൽ ഞാൻ ഒന്നും മിണ്ടില്ല. ഞാൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു)

: അവള് ഇവിടെ കിടന്നോട്ടെടി.... 'എന്നും പറഞ്ഞു മോളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു ചേർത്തുപിടിച്ചു..' എന്നിട്ട് കൈ നീട്ടി അവളെ വിളിച്ചു പൂച്ച കുഞ്ഞു പതുങ്ങുന്ന പോലെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.

അങ്ങനെ രണ്ടുപേരും ചേർത്തുപിടിച്ച് അങ്ങനെ കിടന്നു.

: അപ്പേ.... കഥ പറ പ്ലീസ്.....?

അവൾവിടുന്ന ലക്ഷണം ഇല്ല..

: മം പറയാം...

ആമി എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുന്നു ഞാൻ അവളുടെ കണ്ണിലേക്കു എന്റെ ചുണ്ടുകൾ അടുപ്പിച്ചു. പതിയെ മീനുവിന്റ മുടിയിൽ തലോടി ഞാൻ കഥ പറയാൻ തയാറെടുത്തു....

"""""""""""""""""""""""""""""""""""""""""""

മംഗലത്ത് കാവ് എന്ന അതിമനോഹരമായ ഗ്രാമവും പ്രകൃതിയുടെ പച്ചപ്പും മണ്ണിന്റെ പുതുമയും വിട്ടുമാറാത്ത അതിസുന്ദരമായ കൊച്ചു വലിയ ഗ്രാമം. അവിടുത്തെ നാട്ടാർക്ക് എല്ലാം ഭയഭക്തി ബഹുമാനം ആയ വിശ്വനാഥൻ അഥവാ വിശ്വേട്ടൻ എന്റെ അച്ഛൻ. നാട്ടിലെ പേരെടുത്ത പ്രമാണിയും നാട്ടുകാരുടെ എല്ലാം പ്രിയപ്പെട്ടവനായ വിശ്വനാഥന്റെയും, കുടുംബിനിയും സർവ്വോപരി ഈശ്വരഭക്തയും അതിലേറെ പാവവും ആയ മാളുമ്മ എന്ന മാലിനിയുടേം രണ്ടാംമക്കളിൽ രണ്ടാമനായ എന്റെ കഥയാണിത്.

💬 Comments

View all comments