Chapter Title : നഗ്നസത്യം 2 [Lee child]
എനിക്കാഗ്രഹമില്ല.. മാത്രമല്ല ഞാൻ എത്തുമ്പോഴേക്ക് അവൾക്കു ഒന്നും സംഭവിക്കരുതെന്നു എനിക്കു നിർബന്ധമുണ്ട്..സൊ പ്ലീസ്…
സാനിയ ആകെ കൺഫ്യൂഷണിലായി… ഒരു നിമിഷം മിണ്ടാതിരുന്നു….
ഞാൻ : വേഗം മാഡം, നമ്മൾ ഇവിടെ പാഴാകുന്ന ഓരോ സമയവും അവളുടെ ജീവനെ കൂടുതൽ അപകടത്തിലാകുന്നു…പ്ലീസ്..
സാനിയ : ഉം, ശെരി ഞാൻ വരാം…
ഞാൻ :? താങ്ക് യൂ മാഡം..
സാനിയ :ഇട്സ് ഓക്കേ, എവിടെയാ ആ കാട്?
ഞാൻ : ബംഗ്ലാവിന്റെ പിന്നിൽ…
ഞാൻ സാനിയുടെ കൂടെ അവിടേക്ക് നടന്നു…
________________
ഞാനും സാനിയയും ആ കാടിലേക്ക് മെല്ലെ കയറാൻ തുടങ്ങി…
സത്യത്തിൽ ബംഗ്ലാവിലെ ആ പിൻ ഭാഗം ഇവിടെക്കാണ് തുറക്കുന്നതെന്ന് വിശ്വസിക്കാൻ തോന്നുന്നില്ല…അവിടെ മനുഷ്യന്റെ കരവിരുതാണ് കണ്ടതെങ്കിൽ, ഇവിടെ പ്രകൃതിയുടെ വിളയാട്ടമാണ്…
പാറകളിലോടെ ഒരു അരുവി ഒഴുകി പോവുന്നു.. ചുറ്റും പല തരത്തിലുള്ള മരങ്ങൾ സസ്യാജാലങ്ങൾ എവിടെ നിന്നും ഏത് രീതിയിലും നോക്കിയാലും ഒരു കുറ്റം പോലും പറയാൻ കഴിയില്ല…എങ്ങനെ പറയാൻ കഴിയും?
മനുഷ്യന് കല നൽകിയ ശക്തി.. അതിന്റെ…
തന്റെ പേരെന്താ?
ആ ചോദ്യം എന്നെ തിരിച്ചു ഭൂമിയിൽ എത്തിച്ചു..
ഞാൻ : എന്തോ?
സാനു : പേര്?
ഞാൻ : അരുൺ ജ്യോതിസ്..
സാനു : വെറൈറ്റി പേരാണല്ലോ.. അച്ഛൻ..
ഞാൻ : ഓർഫനാണ്…
സാനു :ഓ സോറി..
ആ മുഖം ഒന്ന് വാടി..
ഞാൻ : ഇട്സ് ഓക്കേ,നിങ്ങൾ?
സാനു : ഞാൻ പാലക്കാട് സ്വദേശി ആണ്..
ഞാൻ : ഞാനൂഹിച്ചു..
സാനു അത്ഭുതത്തോടെ : എങ്ങനെ?
ഞാൻ :മുഖത്തു ഒരു പാലകാടൻ ചായ
💬 Comments
View all comments