Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
കൊണ്ട് ഓടുന്ന ദേവുവിനെ ആണ്...
അത് കണ്ടതോടെ ഞാൻ ഞെട്ടി കണ്ണ് തുറന്നു.
ഇല്ല.....
ഞാൻ മരിച്ചാൽ എന്റെ ദേവുവും മരിക്കും....
അല്ലെങ്കിൽ അവളൊരു മുഴു ഭ്രാന്തി ആവും.
അങ്ങനെ ഉണ്ടാവരുത് ...
അവൾ എവിടെ ആണെങ്കിലും നന്നായി ജീവിക്കണം.
ഞാൻ വേഗം കഴുത്തിൽ നിന്നും മുണ്ട് എടുത്ത് ഫാനിലെ കെട്ടഴിച്ചു താഴെ ഇറങ്ങി.
കൊറേ നേരം ഒരു ഭ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
ഞാൻ വേഗം ഫോൺ എടുത്ത് ഫഹദിന്റെ നമ്പറിലേക്ക് കാൾ ചെയ്തു. കുറച്ചു ബെൽ അടിച്ച ശേഷം ഫോൺ എടുത്തു.
'" എന്താ മൈരേ... ഉറങ്ങാൻ സമ്മതിക്കില്ലേ....
'" നിന്റെ ആ വാടക വീട്ടിൽ ഇപ്പൊ ഒഴിവാണോ....
'" ഈ നേരത്തു നിനക്കെന്തിനാ വാടക വീട്....
'" ഒഴിവുണ്ടോ ഇല്ലയോ....
'" ഉണ്ട്..... എന്താ....
'" ആഹ്.... നാളെ രാവിലെ വാ..... ഒരു കാര്യം ഉണ്ട്....
'" എന്താടാ.... നിന്റെ അമ്മാവനെ അവിടേക്ക് ഷിഫ്റ്റ് ചെയ്യാൻ പൂവാണോ....
'" നീ രാവിലെ വാ.... ഒക്കെ പറയാ.... പിന്നെ വീട്ടിൽ പോയി മുട്ടണ്ടാ.... നേരെ ഗെസ്റ്റ് ഹൗസിലേക്ക് വാ...
അത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട് ആക്കി.
പിന്നെയും കുറെ നേരം തലങ്ങും വിലങ്ങും നടന്നു. തല പൊട്ടുന്ന തല വേദന. ഒരു ദിവസം മനുഷ്യനെ ഇത്രക്ക് വലിയ അവസ്ഥയിലേക്ക് എത്തിക്കാൻ പറ്റുമോ....
ഞൻ ബാഗ് തുറന്ന് ഗൾഫിൽ നിന്ന് കൊണ്ടുവന്ന കുപ്പി എടുത്ത് വെള്ളം പോലും ചേർക്കാതെ വായിലേക്ക് കമിഴ്ത്തി. മനസ്സിന്റെ വേദനയിൽ അതിന്റെ നീറ്റൽ ഒന്നും ഒരു നീറ്റൽ അല്ലാ....
💬 Comments
View all comments