Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
പതിയെ അതിന്റെ ബലത്തിൽ ഞാൻ കണ്ണുകൾ അടച്ചു.എന്നെ ആശ്വസിപ്പിക്കാൻ ഒരു സ്വപ്നം പോലും വന്നില്ല.
*********************************************
വീണ്ടും രാവിലെ ഉറക്കം ഉണർന്നത് വാതിലിലെ കൊട്ട് കേട്ടാണ്...
കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി..
പക്ഷെ നല്ല തലവേദന ഉണ്ട്.
ചിലപ്പോ വെള്ളം ചേർക്കാതെയടിച്ചത്കൊണ്ടാവും...വെള്ളം ചേർത്ത് പോലും കുടിക്കാൻ അറപ്പ് കാണിക്കുന്നവനാ ഞാൻ... ആ ഞാനാ ഇങ്ങനെ കുടിച്ചത്. മനുഷ്യന്റെ ഓരോ അവസ്ഥയെ
എങ്ങനെയൊക്കെയോ എഴുന്നേറ്റ് പോയി വാതിൽ തുറന്നു.
വിചാരിച്ച പോലെ ഫഹദ് തന്നെയാണ്...
അല്ല... ഇനി വേറെ ആര് വരാൻ ആണ്.
ഫഹദ്: ഡാ.... എന്ത് കൊലമാ ഇത്.... നീ ഇന്നലെ കുടിച്ചോ....
ഞാൻ: ഹമ്മ്..... നീ കേറി ഇരിക്ക്.... ഞാൻ ഒന്ന് മുഖം കഴുകി വരാം...
ഞാൻ നേരെ ബാത്റൂമിലെ കയറി. അവിടത്തെ കണ്ണാടിയിൽ എന്റെ മുഖം നോക്കി. ഇന്നലത്തേക്കാൾ വൃത്തികെട്ട ഒരു രൂപം. കണ്ണിന്റെ താഴെ ഒക്കെ കറുപ്പ് പിടിച്ചിരിക്കുന്നു. കണ്ണിലെ ചുവപ്പ് ഇനിയും മാറിയിട്ടില്ല...
മുഖം ഒന്ന് നന്നായി കഴുകി അലംഗോലം ആയ മുടി ഒക്കെ ഒരു സൈഡിലേക്ക് ഒതുക്കി.അതിനു ശേഷം റൂമിലേക്ക് തന്നെ പോയി.
ഇപ്പോഴും ശരീരത്തിൽ ചെറിയ തരിപ്പ് ഉണ്ട്. ഫഹദ് എന്നെ കാത്ത് ബെഡിൽ ഇരിക്കുന്നുണ്ട്.
ഫഹദ്: എന്താടാ.... കള്ളുകുടിച്ചതിന് അമ്മായി പുറത്താക്കിയോ....
അതിന് മറുപടി കൊടുക്കാൻ എനിക്ക് ഒരു ചിരിയിലൂടെയെ സാധിച്ചുള്ളൂ...
ഞാൻ: ആഹ്.... പുറത്താക്കി.... പക്ഷെ കള്ള് കുടിച്ചിട്ടൊന്നും അല്ല...
ഫഹദ്: എന്താടാ.... നീ എന്താ വല്ലാതെ ഇരിക്കുന്നത്.... വല്ല പ്രശ്നവും ഉണ്ടോ....
ഞാൻ: ഇന്നലെ ഒറ്റ ദിവസം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചടാ.....
💬 Comments
View all comments