Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
വേദന ഒക്കെ സഹിച്ചത്... ഞാൻ ഇല്ലങ്കിൽ അവൾ ചത്തു പോകുമെടാ....
ഫഹദ്: എന്നിട്ടാണോ മൈരേ അവളെ വേറെ ഒരുത്തനെ കൊണ്ട് കെട്ടിക്കുന്ന കാര്യം നീ ആലോചിച്ചത്.... പോയി വിളിച്ചിറക്കികൊണ്ടുവാട.... എന്റെ ഉമ്മയും വപ്പയും എന്നേം നിന്നേം വേറെ വേറെ ഒന്നും കണ്ടിട്ടില്ല.... നിങ്ങൾക്ക് എന്റെ വീട്ടിൽ കഴിയാം...
അവന്റെ വാക്കുകൾ എന്റെ മനസ്സിന്റെ ഒപ്പം കണ്ണും നിറയിച്ചു.
ഞൻ: ഡാ.... പക്ഷെ എങ്ങനെ.... അമ്മായിയും ചേച്ചിയും....
ഫഹദ്: പോയി വിളിക്ക് മൈരേ...ഇത്ര വലിയ ചതി കാണിച്ചിട്ടും അവന്റെ ഒരു അമ്മായിയും ചേച്ചിയും....
ഞാൻ കാറിൽ ഉണ്ടാവും... നിന്റെ.പെണ്ണിനെ കൊണ്ട് എന്റെ കാറിൽ കേറിയാ മതി...
അവൻ കാറിന്റെ അടുത്തേക്ക് നടന്നു. ഞാൻ വേഗം ഒന്നുകൂടെ മുഖം കഴുകി ഒരു കറുത്ത ജീൻസും കടും നീല ഷർട്ടും ഇട്ടു.
മനസ്സിൽ ഉണ്ണി അമ്മാവന്റെ മുഖം ആണ്...
എന്റെ ദേഷ്യം പിന്നെയും വർധിച്ചു.
കൈ മടക്കി മീശ പിരിച്ച് വീട്ടിലേക്ക് നടന്നു. സിറ്റൗട്ടിൽ തന്നെ ഉണ്ണിയും രാജനും മുറുക്കാൻ ചവച്ച് ഇരിക്കുന്നുണ്ട്... അല്ലെങ്കിലും ഇനി എന്തിനാ അമ്മാവാ എന്നൊക്കെ വിളിക്കുന്നത്... അതിന്റെയൊന്നും ആവശ്യം ഇനിയില്ല...
'"" മ്മ്..... എന്താ.....'"
അവിടേക്ക് കേറാൻ പോയ എന്നോട് രാജൻ പറഞ്ഞു.
ഞാൻ: അത് തന്നോട് പറയാൻ സൗകര്യം ഇല്ലാ.....
ഉണ്ണി: നിന്നോട് ഈ വീടിന്റെ പരിസരത്തു വരരുത് എന്ന് പറഞ്ഞിട്ടില്ലേ.... ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്ന്.....
അയാൾ എന്നെ നോക്കി അലറി. അകത്തു നിന്ന് ശബ്ദം കേട്ട് അമ്മായിയും ചേച്ചിയും മനുവും മീനുവും എല്ലാം ഓടി വന്നു.
ഞാൻ: തന്റെ വീടോ.....
💬 Comments
View all comments